
ദില്ലി: ബോളിവുഡ് താരം കങ്കണ റണാവത്ത് യാത്ര ചെയ്ത വിമാനത്തിനകത്തുവെച്ച് നിയമങ്ങളും നിയന്ത്രണങ്ങളും തെറ്റിച്ചതിന് ഒൻപത് മാധ്യമപ്രവർത്തകർക്ക് ഇൻഡിഗോ വിമാനക്കമ്പനി വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ 15 മുതൽ 30 വരെ 15 ദിവസത്തേക്കാണ് വിലക്ക്.
നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ ഒൻപതിനാണ് സംഭവം നടന്നത്. ചത്തീസ്ഗഡിൽനിന്ന് മുംബൈയിലേക്ക് വിമാനയാത്ര നടത്തിയ കങ്കണയോട് മാധ്യമപ്രവർത്തകർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചോദ്യങ്ങൾ ചോദിക്കുകയും തിരക്കുണ്ടാക്കുകയുമായിരുന്നു.
നേരത്തേ, ഇത് സംബന്ധിച്ച് ഇൻഡിഗോയോട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തേടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam