
കാൺപൂർ: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 20കാരി കാമുകിയെ കാണാൻ കാമുകനെത്തിയതോടെ സോഷ്യൽമീഡിയാ പ്രണയത്തിന് ട്വിസ്റ്റ്. ഏറെ ആശിച്ച്, കിലോമീറ്ററുകൾ യാത്ര ചെയ്താണ് 20കാരനായ യുവാവ് തന്റെ കാമുകിയെ കാണാൻ കാൺപൂരിൽ എത്തിയത്. എന്നാൽ, കാമുകിയെ കണ്ടതോടെ യുവാവിന്റെ മട്ടുമാറി. യുവതിയെ പൊതിരെ മർദ്ദിച്ചു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് പ്രായം 45 ആയതാണ് മർദ്ദനത്തിന് കാരണം.
യുവതിക്ക് 45 വയസ്സ് പ്രായമുണ്ടെന്നറിഞ്ഞപ്പോൾ ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും അതുകൊണ്ടാണ് മർദ്ദിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ദീപേന്ദ്ര സിംഗ് (20) എന്നയാളാണ് അറസ്റ്റിലായത്. യുവതിയുമായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടെന്നും ചാറ്റിലൂടെ അടുത്തെന്നും ഇരുവരും പ്രണയത്തിലായെന്നും പൊലീസ് പറഞ്ഞു. ഒരു ദിവസം ഇരുവരും നേരിട്ട് കാണാൻ തീരുമാനിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ചെറുപ്പക്കാരിയായാണ് യുവതി യുവാവുമായി ചാറ്റ് ചെയ്തത്. എന്നാൽ നേരിട്ട് കണ്ടപ്പോൾ ദീപേന്ദ്ര ഞെട്ടി. പ്രായം ചോദിച്ചപ്പോൾ തനിക്ക് 45 വയസ്സുണ്ടെന്ന് യുവതി വെളിപ്പെടുത്തി. പ്രകോപിതനായ ദീപേന്ദ്ര യുവതിയുമായി വാക്കുതർക്കമുണ്ടാകുകയും അവളുടെ തല തറയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൊബൈൽ എടുത്ത് ഇയാൾ ഓടി രക്ഷപ്പെട്ടു.
പിന്നീട് തൻ്റെ മൊബൈൽ ഫോണും മോഷ്ടിച്ച അജ്ഞാതൻ തന്നെ മർദിച്ചെന്ന് കാട്ടി യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ, അന്വേഷണത്തിൽ ദീപേന്ദ്രയെ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam