
സിയോനി: കൂട്ടുകാരുമൊത്തുള്ള അവധി ദിവസ ആഘോഷത്തിനിടെ നദിയിലേക്ക് വീണ ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് 20കാരനും സുഹൃത്തുക്കളും നദിക്കരയിൽ അവധി ആഘോഷത്തിനായി എത്തിയത്. പ്രദേശവാസികൾ വാരാന്ത്യങ്ങളിൽ ഇവിടെ എത്തുന്നത് പതിവാണ്. പരേവാ ഖോഹ് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.
ആയുഷ് എന്ന 20 വയസുകാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നദിയിലേക്ക് ധരിച്ചിരുന്ന ചെരിപ്പുകളിലൊന്ന് വീണത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആയുഷ് നദിയിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. മരത്തിന്റെ കഷ്ണം ഉപയോഗിച്ച് ചെരിപ്പ് തട്ടി കരയിലിടാനുള്ള ശ്രമത്തിനിടയിലാണ് അപകടം. സമീപത്തുണ്ടായിരുന്നവർ ചിത്രീകരിച്ച വീഡിയോയിൽ യുവാവ് ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതും നദിയിലേക്ക് വീണ് മുങ്ങുന്നതുമായ ദൃശ്യങ്ങളും വ്യക്തമാണ്.
എടുക്കാനുള്ള ശ്രമത്തിനിടെ ചെരിപ്പ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാരും സമീപത്തുണ്ടായിരുന്നവരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് വാരാന്ത്യ ആഘോഷങ്ങൾക്കായി പോയത്. ഞായറാഴ്ചയാണ് ആയുഷിന്റെ മൃതദേഹം തെരച്ചിൽ സംഘത്തിന് കണ്ടെത്താനായ്. ഇതേ ദിവസം ഫാൻസദ് അണക്കെട്ടിൽ 24കാരനും മുങ്ങി മരിച്ചു. 11 സുഹൃത്തുക്കൾക്കൊപ്പം അണക്കെട്ടിലെത്തിയ യുവാവാണ് മുങ്ങി മരിച്ചത്. 38 അടി ആഴത്തിൽ നിന്നാണ് 24കാരന്റെ മൃതദേഹം കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam