കിച്ചടി കഴിച്ച് ‌യുപിയിൽ  കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ 

Published : Mar 27, 2023, 11:41 AM IST
കിച്ചടി കഴിച്ച് ‌യുപിയിൽ  കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ 

Synopsis

ചികിത്സയിലുള്ള 21 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ്കുമാർ യാദവ് പറഞ്ഞു.   

ലഖ്നൗ: ഉത്തർപ്രദേശിൽ കിച്ചടി കഴിച്ച് ‌കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ. ഞായറാഴ്ച വൈകീട്ട് ഫജ്ജിപൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തവരാണ് ആശുപത്രിയിലുള്ളതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ്കമാൽ യാദവ് അറിയിച്ചു. ‌ഭക്ഷ്യവിഷബാധയേറ്റാണ് 21 പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും എല്ലാവരുടെയും ആരോ​ഗ്യനില തൃപ്തികരമാണെന്നും  ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 

ചികിത്സയിലുള്ള കുട്ടികളെ പരിചരിക്കാൻ രണ്ട് പ്രീഡിയാട്രീഷ്യൻമാരെ നിയോ​ഗിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു.‌‌ പ്രദേശത്തെ മറ്റാർക്കെങ്കിലും അസ്വസ്ഥതകള് അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ പ്രവേശിക്കണമെന്നും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.

 
 

 
 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി