നാലു കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; മൂന്നുമക്കൾ മരിച്ചു, യുവതിയും മൂത്ത കുട്ടിയും രക്ഷപ്പെട്ടു

Published : Mar 27, 2023, 11:14 AM IST
നാലു കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; മൂന്നുമക്കൾ മരിച്ചു, യുവതിയും മൂത്ത കുട്ടിയും രക്ഷപ്പെട്ടു

Synopsis

മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം. മുപ്പതുകാരിയായ യുവതി തന്റെ ഒന്നരവയസ്സുള്ള കു‍ഞ്ഞിനേയും കൂട്ടിയാണ് കിണറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചത്. 

ഭോപ്പാൽ: ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി നാലുകുട്ടികളേയും കൂട്ടി കിണറ്റിൽ ചാടി. മൂന്നുമക്കൾ മരിച്ചു. യുവതിയും മൂത്തമകനും രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം. മുപ്പതുകാരിയായ യുവതി തന്റെ ഒന്നരവയസ്സുള്ള കു‍ഞ്ഞിനേയും കൂട്ടിയാണ് കിണറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചത്. എന്നാൽ മൂന്നു മക്കൾ കൊല്ലപ്പെടുകയും യുവതിയും മൂത്ത മകളും രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

ബുർഹാൻപുർ ജില്ലയിലെ ബാൽദി വില്ലേജിലാണ് സംഭവം. പ്രമീള ബിലാല എന്ന യുവതിയാണ് കിണറ്റിൽ മക്കളേയും കൊണ്ട് ചാടിയത്. വെള്ളത്തിൽ മുങ്ങിത്താണ യുവതി കിണറ്റിലേക്ക് തൂങ്ങിക്കിടന്ന കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. ഒപ്പം മൂത്തമകളും രക്ഷപ്പെട്ടു. എന്നാൽ ഒന്നര വയസ്സുള്ള മകനും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളും വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ കുമാർ പറഞ്ഞു. ഭർത്താവ് രമേഷുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി ആത്മഹത്യാശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.

മൂന്ന് കുട്ടികളുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രമീളയുടേയും കുട്ടിയുടേയും ആരോ​ഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. 

നെടുമ്പാശേരി ഹെലികോപ്ടർ അപകടം; അന്വേഷണം ഇന്ന് തുടങ്ങും,ടേക്ക് ഓഫിനിടെ ബാലൻസ് തെറ്റിയെന്ന് വിലയിരുത്തൽ

അതേസമയം, തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ രംഗത്തെത്തി . ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻ്റ് ചെയ്തത്.ഇന്നലെ രാത്രി മൃതദേഹം തൃപ്പുണ്ണിത്തുറ പൊതു ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു

PREV
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ