
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊടും ക്രൂരത അരങ്ങേറിയത്. 22-കാരിയായ യുവതി മറ്റൊരു പ്രണയ ബന്ധത്തിലായതിലുള്ള പകയിലാണ് മുൻ കാമുകൻ സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ മുൻ കാമുകനടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഫെബ്രുവരി 19-ാം തീയതി രാത്രിയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയയുന്നത് ഇങ്ങനെയാണ്; പരാതിക്കാരിയായ 22 കാരിയും പ്രതിയായ യുവാവും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും പിരിഞ്ഞു. പിന്നീട് യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതിൽ വൈരാഗ്യം തോന്നിയ മുൻ കാമുകൻ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോടെയാണ് യുവാവും കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. യുവതിയയെ വരുതിയിലാക്കാനായി വ്യാഴാഴ്ച രാത്രി യുവാക്കൾ പെൺകുട്ടിയുടെ സഹാദരനെ തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തേക്ക് സഹോദരനെ എത്തിച്ച് മർദ്ദിച്ച് അവശനാക്കി. പിന്നീട് സഹോദരനോട് യുവതിയെ വിളിച്ച് വരുത്താൻ ആവശ്യപ്പെട്ടു. താൻ പ്രശ്നത്തിലാണെന്നും ഒരു സംഘം തന്നെ മർദ്ദിച്ചെന്നും സഹോദരൻ യുവതിയെ ഫോൺവിളിച്ച് അറിയിച്ചു. ഇതോടെ ഭയന്ന പെൺകുട്ടി പ്രതികൾ ആവശ്യപ്പെട്ട സ്ഥലത്തെത്തി.
യുവതി വന്നതോടെ ഇവരെത്തിയ ഓട്ടോ ഡ്രൈവറെ സംഘം മർദ്ദിച്ച് ഓടിച്ചു. പിന്നാലെ യുവതിയേയും സഹോദരനേയും മർദ്ദിച്ചു. തുടർന്ന് യുവതിയെ സമീപത്തുള്ള സ്കൂളിനടുത്തെത്തിച്ച് കാമുകനും നാല് പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഇവിടെ നിന്ന് മറ്റൊരിടത്ത് എത്തിച്ച ശേഷം പിക്കപ് വാനിൽ കയറ്റി. ഇവിടെവെച്ചും യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തു. ഒടുവിൽ പ്രതികളിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതി ഭിവണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെയാണ് ക്രൂര പീഡനം പുറത്തറിയുന്നത്.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് മുൻ കാമുകനടക്കം ആറ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം പീഡനം, കൂട്ടബലാത്സംഗം എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും ഒളിവിൽ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ഭിവണ്ടി പൊലീസ് വ്യക്തമാക്കി.
Read More : ബിലാസ്പൂരിൽ വാഹനാപകടം; കുംഭമേള കഴിഞ്ഞ് മടങ്ങിയ 6 തിരുവനന്തപുരം സ്വദേശികൾക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam