
വാഷിംഗ്‌ടൺ ഡി സി : ഈ വർഷം അമേരിക്കയിൽ നിന്ന് 2,273 ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. 2026 ജനുവരി 1-നും ജൂലൈ 31-നും ഇടയിൽ 2,273 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2025-ൽ യു.എസിൽ നിന്ന് ആകെ 3,567 പേരെ നാടുകടത്തിയതിന് പിന്നാലെയാണ് ഈ കണക്ക് പുറത്തുവരുന്നത്. ജൂലൈ 31-നാണ് മന്ത്രാലയം ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. 2026 ജനുവരി 1 മുതൽ ഇതുവരെയുള്ള കണക്കാണിത്. നാടുകടത്തൽ നടപടികൾക്കായി വിദേശ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, വ്യക്തികളുടെ പൗരത്വം ഉറപ്പുവരുത്തിയ ശേഷയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam