17 കാരിയെ പീഡിപ്പിച്ച് 23 വയസുകാരനായ അയല്‍വാസി, മനം നൊന്ത് തീ കൊളുത്തി ആത്മഹത്യാ ശ്രമം; സംഭവം യുപിയിൽ

Published : Mar 02, 2025, 02:15 PM IST
17 കാരിയെ പീഡിപ്പിച്ച് 23 വയസുകാരനായ അയല്‍വാസി, മനം നൊന്ത് തീ കൊളുത്തി ആത്മഹത്യാ ശ്രമം; സംഭവം യുപിയിൽ

Synopsis

23 വയസുകാരനായ രാഹുലെന്ന പ്രതി പെൺകുട്ടിയുടെ വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത്  അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഖ്‌നൗ: മലിഹാബാദില്‍ അയല്‍വാസിയുടെ പീഡനത്തിനിരയായ 17 വയസുള്ള പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നിലവില്‍ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 23 വയസുകാരനായ രാഹുലെന്ന പ്രതി പെൺകുട്ടിയുടെ വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത്  അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സംഭവത്തിൽ അസ്വസ്ഥയായ പെൺകുട്ടി നാണക്കേട് കൊണ്ട് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നും പൊലീസ്. രാഹുലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു. 

സംഭവ സമയത്ത് സമയത്ത് തന്റെ ശാരീരിക നില മോശമായതിനെ തുടർന്ന് താനും ഭാര്യയും ആശുപത്രിയിൽ പോയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. ഈ സമയത്താണ് പ്രതി വീട്ടില്‍ക്കയറി വന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും ഇതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും അച്ഛന്‍. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി തീയണച്ചു. വിവരമറിഞ്ഞ് മാതാപിതാക്കൾ വേഗം ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

60 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 333/74/107/62 പ്രകാരവും പോക്‌സോ നിയമത്തിലെ സെക്ഷൻ 7/8 പ്രകാരവും കേസെടുത്തതായി മലിഹാബാദ് പൊലീസ് അറിയിച്ചു.

വീട്ടിലേക്ക് കയറി വന്ന പൊലീസിനെക്കണ്ടതും ഇറങ്ങിയോടി, പിടിച്ചു നി‌ർത്തി പരിശോധിച്ചു; 10 ഗ്രാം എംഡിഎംഎ പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം