ട്യൂഷൻ ക്ലാസിലെ 13കാരനോട് അധ്യാപികയ്ക്ക് പ്രണയം, തട്ടിക്കൊണ്ട് പോയി പീഡനം, പോക്സോ കേസിൽ 23കാരി അറസ്റ്റിൽ

Published : May 01, 2025, 03:48 PM IST
ട്യൂഷൻ ക്ലാസിലെ 13കാരനോട് അധ്യാപികയ്ക്ക് പ്രണയം, തട്ടിക്കൊണ്ട് പോയി പീഡനം, പോക്സോ കേസിൽ 23കാരി അറസ്റ്റിൽ

Synopsis

13കാരനുമായി അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തിയത്

സൂറത്ത്: പഠിപ്പിച്ചുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ട് പോയി 23കാരിയായ അധ്യാപിക. ആറ് ദിവസത്തെ തെരച്ചിലിന് ഒടുവിൽ 13കാരനെ രക്ഷിച്ച് പൊലീസ്. അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകിക്കൊണ്ടിരുന്ന അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്.

ഏപ്രിൽ 25നാണ് ഇവരെ കാണാതായത്. സൂറത്ത് റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നായിരുന്നു ഒടുവിലായി ഇവരുടെ ദൃശ്യം ലഭിച്ചത്. ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയിലുള്ള ഷംലാജിക്ക് സമീപത്ത് വച്ച് ഒരു ബസിൽ നിന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പീഡനം അടക്കമുള്ള വകുപ്പുകളാണ് 23കാരിയായ അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്സോ വകുപ്പും അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഏപ്രിൽ 26നാണ് ട്യൂഷൻ ക്ലാസിന് പോയ മകനെ കാണാതായെന്ന് 13കാരന്റെ പിതാവ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നിൽ അധ്യാപികയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് പരിശോധന നടത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതും വിദ്യാർത്ഥിയെ രക്ഷിച്ചതും. 13കാരനുമായി അടുത്ത കാലത്ത് പ്രണയത്തിലായ അധ്യാപിക, കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തിയത്. തട്ടിക്കൊണ്ട് പോകലിനും അധ്യാപികയ്ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് അധ്യാപികയെ എസ്എംഐഎംഇആർ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. 

ട്രെയിനിൽ കയറാനായി അധ്യാപികയും 13കാരനും ഏറെ നേരം സൂറത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നിരുന്നു. എന്നാൽ തിരക്ക് അധികമാണെന്ന് കണ്ടതോടെ ഇവർ ബസ് മാർഗമാണ് രാജസ്ഥാനിലേക്ക് പോയത്. വസ്ത്രവും സ്വകാര്യ സമ്പാദ്യമായ 25000 രൂപയും അധ്യാപിക കയ്യിൽ കരുതിയിരുന്നു. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലിൽ താമസിച്ച ശേഷമാണ് ഇരുവരും ദില്ലിയിലേക്കും ഇവിടെ നിന്ന് ജയ്പൂരിലേക്കും എത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി