തമിഴ്നാട്ടിൽ 234 കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

Published : Mar 13, 2021, 11:45 AM ISTUpdated : Mar 13, 2021, 11:47 AM IST
തമിഴ്നാട്ടിൽ 234 കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

Synopsis

മിനിലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച 234 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് നിന്ന് 36 കോടിയുടെ സ്വർണം പിടികൂടി. മിനിലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച 234 കിലോ സ്വർണമാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് അനധികൃത സ്വർണം പിടിച്ചെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിനായി കൊണ്ടുപോയതാണോ എന്ന് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് 18 ലക്ഷത്തോളം രൂപയും ആറ് കിലോ വെള്ളിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഞ്ചാബിൽ ചോദ്യപേപ്പർ ചോർന്നിട്ടില്ല, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി ഭഗവന്ത് മാൻ
'ദില്ലി പൊലീസിനും കേന്ദ്ര സേനക്കുമെതിരെ കേസെടുക്കണം', സി ജെ പി സമരക്കാർക്ക് നേരെയുള്ള നടപടിയിൽ സുപ്രീംകോടതിയിൽ ഹർജി; ഇന്ന് പരിഗണിക്കും