അതിര്‍ത്തി കടത്താന്‍ ശ്രമിച്ച കോടികള്‍ വില മതിക്കുന്ന 25 കിലോ ഹെറോയിന്‍ പിടികൂടി

Published : Dec 21, 2022, 02:26 PM ISTUpdated : Dec 21, 2022, 02:33 PM IST
അതിര്‍ത്തി കടത്താന്‍ ശ്രമിച്ച കോടികള്‍ വില മതിക്കുന്ന 25 കിലോ ഹെറോയിന്‍ പിടികൂടി

Synopsis

അതിർത്തിയിൽ സംശയാസ്പദമായ രീതിയില്‍ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിഎസ്എഫ് സേന നിരവധി റൗണ്ട് വെടിയുതിർത്തു.


പഞ്ചാബ്: ഇന്ത്യാ പാക് അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലെ ഫാസിൽക ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് കള്ളക്കടത്തുകാരുമായി ബിഎസ്എഫ് നടത്തിയ ഏറ്റുമുട്ടലിനിടെ 25 കിലോ ഹെറോയിന്‍ പിടികൂടി. പിടികൂടിയ ലഹരിമരുന്നിന് കോടികള്‍ വില വരുമെന്ന് കരുതുന്നു. എന്നാല്‍, പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞുണ്ടായിരുന്നതിനാല്‍ കള്ളക്കടത്തുാകരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടെന്നും ബിഎസ് എഫ് അറിയിച്ചു. 

അതിർത്തിയിൽ സംശയാസ്പദമായ രീതിയില്‍ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിഎസ്എഫ് സേന നിരവധി റൗണ്ട് വെടിയുതിർത്തു. ബിഎസ്എഫിന്‍റെയും പഞ്ചാബ് പൊലീസിന്‍റെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പഞ്ചാബിലെ ഫാസിൽക ജില്ലയിലെ അബോഹർ സെക്ടറിൽ നിന്നാണ് ഹെറോയിൻ കണ്ടെടുത്തത്. പുലർച്ചെ 2 മണിക്ക് അതിർത്തി കമ്പിക്ക് സമീപം സംശയാസ്പദമായ ചലനം ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടര്‍ന്ന് ഞങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നെന്ന് ഫാസിൽക എസ്‌എസ്‌പി ഭൂപീന്ദർ സിംഗ് സിദ്ധു പറയുഞ്ഞു. എന്നാല്‍, കനത്ത മൂടൽമഞ്ഞിന്‍റെ മറപറ്റികള്ളക്കടത്തുകാര്‍ രക്ഷപ്പെട്ടു. പ്രദേശം മുഴുവനും ബിഎസ്എഫ് ഉപരോധം ഏര്‍പ്പെടുത്തി. ആര്‍ക്കുവേണ്ടിയാണ് ലഹരി മരുന്ന് കടത്തിയതെന്ന് അറിയില്ല. ഇതിനെ കുറിച്ച് പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

അതേസമയം ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് ലഹരിക്കടത്ത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച കിലോക്കണക്കിന് ലഹരിമരുന്നുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത്. കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ ലഹരിമരുന്നിന് അടിമകളാണെന്നും പലരും കാരിയറായി പോലും ജോലി ചെയ്യുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ നിരന്തരം വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ പൊലീസ് ലഹരി വേട്ട ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്കൂള്‍ - കോളേജുകളില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്ന നിരവധി പേരെയും അറസ്റ്റ് ചെയ്തിരുന്നു.

കൂടുതല്‍ വായനയ്ക്ക്: തിരിച്ചറിയൽ രേഖ നിർബന്ധം, കൊച്ചിയിലെ പാര്‍ട്ടികളില്‍ ലഹരി സാന്നിധ്യം ഇല്ലാതാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍

കൂടുതല്‍ വായനയ്ക്ക്: പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന, കൊച്ചിയിൽ വിദ്യാർഥിനിയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൂടുതല്‍ വായനയ്ക്ക്: പുതുവർഷാഘോഷം: ലഹരി ഉപയോഗം തടയാൻ സംസ്ഥാനത്ത് സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് പൊലീസ് മേധാവി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്