ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകിയാൽ 25ലക്ഷം, വ്യാജ കറൻസി കേസിൽ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

Published : Sep 01, 2022, 11:01 AM ISTUpdated : Sep 01, 2022, 11:03 AM IST
ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകിയാൽ 25ലക്ഷം,  വ്യാജ കറൻസി കേസിൽ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

Synopsis

ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവുമാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്

ദില്ലി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. വ്യാജ കറൻസി കേസിലാണ് നടപടി. ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവുമാണ് ഏജൻസി പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ട്. 

 

ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താൻ നടപടികൾ എൻ ഐ എ ശക്തമാക്കുകയാണ്. നിലവിൽ പാക്കിസ്ഥാനിലും ദുബായിയിലുമായി  ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.  

കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.  എൻ ഐ എ സ്പെഷ്യൽ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എൻ ഐ എ ഇതുവരെ റെയ്ഡ് നടത്തിയത്. 

 

ഈ കൊലയ്ക്കു പിന്നില്‍ ദാവൂദ് ഇബ്രഹിമോ ബിസിനസ് എതിരാളികളോ, ഇന്നുമില്ല ഉത്തരം!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം