
ബിഹാർ: ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബിഹാറിൽ 25 മലയാളികൾ കുടുങ്ങി കിടക്കുന്നു. പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ശക്തമായ മഴയെ തുടർന്നാണ് ഗംഗാനദി കരകവിഞ്ഞൊഴുകിയത്.
താമസിച്ചിരുന്ന ഫ്ലാറ്റുകളുടെ ആദ്യനില വെള്ളത്തിൽ മുങ്ങിയതിനാൽ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, രക്ഷപ്രവർത്തർത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
മഴക്കെടുതിയിൽ ഇതുവരെ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 48 ആയി. ബീഹാറിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാൽ സംസ്ഥാനത്ത് റെഡ് അലർട്ട് തുടരും. ഉത്തർപ്രദേശും ബീഹാറുമാണ് പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam