ചൂടുകാറ്റ്: ബിഹാറിൽ 25 പേർ മരിച്ചു; വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി

Published : Jun 16, 2019, 10:18 AM IST
ചൂടുകാറ്റ്: ബിഹാറിൽ 25 പേർ മരിച്ചു; വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി

Synopsis

ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി

പാട്ന: ബിഹാറിൽ ചൂടുകാറ്റിൽ 25 പേർ മരിച്ചതായി  സർക്കാർ  സ്ഥിരീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് മരണം നടന്നത്. കൂടുതൽ പേരെ ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ചൂടുകാറ്റിൽ ആളുകൾ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്നും ചൂട് കുറയുന്നത് വരെ ആളുകൾ പരമാവധി വീടിന് പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കണമെന്നും ഇന്ന് പാട്ന സന്ദ‍ർശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളം അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്
പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്, പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിക്കണം; വിശദീകരണവുമായി ടിവികെ