28കാരിയായ മോഡലിന്‍റെ മരണം: ഐപിഎൽ സൂപ്പർ താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്, വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കുന്നു

Published : Feb 22, 2024, 03:53 PM IST
28കാരിയായ മോഡലിന്‍റെ മരണം: ഐപിഎൽ സൂപ്പർ താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്, വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കുന്നു

Synopsis

തിങ്കളാഴ്‌ചയാണ് ടാനിയ സിംഗിനെ (28) നഗരത്തിലെ വെസു ഏരിയയിലെ അപ്പാർട്ട്‌മെന്‍റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സുറത്ത്: മോഡല്‍ ടാനിയ സിംഗിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശർമ്മയെ ചോദ്യം ചെയ്യും. അഭിഷേക് ശർമ്മയും ടാനിയയും തമ്മിലുള്ള സൗഹൃദമാണ് പൊലീസ് പരിശോധിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി അഭിഷേക് ശർമ്മയ്ക്ക് നോട്ടീസ് അയക്കുമെന്നും സുറത്ത് പൊലീസ് അറിയിച്ചു. 

തിങ്കളാഴ്‌ചയാണ് ടാനിയ സിംഗിനെ (28) നഗരത്തിലെ വെസു ഏരിയയിലെ അപ്പാർട്ട്‌മെന്‍റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുക്കാത്തതിനാൽ സാഹചര്യങ്ങൾ മനസിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ സൂചനകൾ ശേഖരിക്കുകയാണ്. മോഡലുമായി അഭിഷേക് ശർമ്മ സൗഹൃദത്തിലായിരുന്നുവെന്ന് ഇതുവരെ മനസ്സിലാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ വ്യക്തമാകുമെന്ന് അസിസ്റ്റന്‍റ്  പൊലീസ് കമ്മീഷണർ വി ആർ മൽഹോത്ര പറഞ്ഞു.

ടാനിയ സിംഗിന്‍റെ ഫോൺ രേഖകള്‍ ആണ് പൊലീസ് ഇപ്പോള്‍ പരിശോധിച്ച് വരുന്നത്. വാട്സ് ആപ്പില്‍ ടാനിയ അഭിഷേകിന് സന്ദേശങ്ങള്‍ അയച്ചെങ്കിലും താരം അതിന് മറുപടി നൽകിയരുന്നില്ല. ഓൾറൗണ്ടറായ അഭിഷേക് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് കളിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനൊപ്പമാണ് താരം ഐപിഎൽ കരിയര്‍ ആരംഭിച്ചത്. ലേലത്തില്‍ 55 ലക്ഷം രൂപയാണ് ക്യാപിറ്റല്‍സ് അഭിഷേകിനായി മുടക്കിയത്. . 2019-ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് അഭിഷേകിനെ സൈൻ ചെയ്തു.  2022 ലെ മെഗാ ലേലത്തിൽ 6.5 കോടി രൂപയ്ക്ക് സൺറൈസേഴ്സ് തന്നെ അഭിഷേകിനെ സ്വന്തമാക്കുകയും ചെയ്തു.

തൊണ്ട വേദനയില്‍ തുടങ്ങും, ശരീര വേദനയായും പനിയായും ചുമയായും മാറും; 'വില്ലന്‍ പനി' അത്ര നിസാരമല്ല, സൂക്ഷിക്കണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ