സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുളത്തില്‍

Published : Jun 22, 2022, 07:46 PM IST
സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുളത്തില്‍

Synopsis

5 മുതൽ 9 വയസ്സ് വരെ പ്രായമുള്ള രണ്ട് പെൺകുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. 

ഭോപ്പാല്‍: സ്കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സ്‌കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്.

5 മുതൽ 9 വയസ്സ് വരെ പ്രായമുള്ള രണ്ട് പെൺകുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സീതാപൂർ ഗ്രാമത്തിലെ ഒരു പ്രാദേശിക സ്‌കൂളിൽ പോയിരുന്നു ഇവര്‍. എന്നാല്‍ തിരിച്ചുവരേണ്ട സമയം ആയിട്ടും എത്തിയില്ലെന്നാണ് മലജ്‌ഖണ്ഡ് പോലീസ് സ്‌റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കൈലാഷ് ഉയ്‌കെ പറഞ്ഞത്.

തെരച്ചിലിനിടെ, ചൊവ്വാഴ്ച രാത്രി വൈകീട്ടോടെ സമീപത്തെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു. സമീപത്ത് കളിക്കുന്നതിനിടെ കുട്ടികൾ കുളത്തിലേക്ക് വഴുതിവീണ് മുങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
        
ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍

ഒരു വർഷത്തിനിടെ അസം പൊലീസ് കൊലപ്പെടുത്തിയത് 51 പേരെ, വ്യാജ ഏറ്റുമുട്ടലുകളിൽ അന്വേഷണം വേണമെന്ന് ഹർജി

പാലക്കാട് അനസ് കൊലപാതകം: പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

പാലക്കാട്: പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല. റഫീക്കിന്‍റെ സഹോദരന്‍ ഫിറോസാണ് അനസിനെ അടിച്ചത്. എന്നാല്‍ സംഭവം നടന്നത് റഫീക്കിൻ്റെ അറിവോടെയല്ലെന്നാണ് പൊലീസ് നിഗമനം. റഫീക്ക് ബൈക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും അനസിനെ സഹോദരന്‍ അടിച്ച് വീഴ്ത്തിയിരുന്നു. ഫിറോസിൻ്റെ അറസ്റ്റ്  രേഖപ്പെടുത്തി. 

ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. പാലക്കാട് വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും സഹോദരങ്ങളായ ഫിറോസും റഫീക്കും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പിന്നീട് വിക്ടോറിയ കോളേജിന് മുന്നിലേക്ക് ബൈക്കിൽ പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കും ഫിറോസുമെത്തി. ബൈക്കിൻ്റെ പിറകിലിരുന്ന ഫിറോസ് ബാറ്റുമായി ചാടിയിറങ്ങി അനസിനെ രണ്ടുവട്ടം അടിച്ചു. 

രണ്ടാമത്തെ അടി കൊണ്ടത് അനസിൻ്റെ തലയ്ക്കാണ്. അടി കൊണ്ടയുടൻ അനസ് നിലത്ത് വീണു. പരിക്കേറ്റ അനസിനെ ഇരുവരും തന്നെയാണ്  ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. റഫീക്കിനൊപ്പം  ബൈക്കിലെത്തിയ ഫിറോസ് അനസിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല