
പോർബന്ദർ: രക്ഷാപ്രവർത്തനത്തിന് പോയ കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം. പോർബന്ദർ തീരത്തോട് ചേർന്ന് നടന്ന രക്ഷാപ്രവർത്തനത്തിന് പോയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അറബികടലിലാണ് ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തിയത്. നാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെയാണ് നിലവിൽ രക്ഷിക്കാനായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് പോയത്. ഗുജറാത്തിലെ പോർബന്ദർ തീരത്തുള്ള ഹരിലീല മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് എത്തിക്കാനായി പുറപ്പെട്ടതായിരുന്നു എഎൽഎച്ച് ഹെലികോപ്ടർ. നാല് കപ്പലുകളും 2 വിമാനങ്ങളുമാണ് തീരദേശ സംരക്ഷണ സേന ഹെലികോപ്ടർ തെരച്ചിലിനായി വിനിയോഗിച്ചിട്ടുള്ളത്. ഗുജറാത്തിലെ ചുഴലിക്കാറ്റിൽ 67 പേരുടെ ജീവൻ രക്ഷപ്പെടുത്തിയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടർ കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
പോർബന്ദറിൽ നിന്ന് 45കിലോമീറ്റർ അകലെയായിരുന്നു ഹരിലീല മോട്ടോർ ടാങ്കർ സ്ഥിതി ചെയ്യുന്നത്. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ ഇതിനോടകം കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹരിലീല മോട്ടോർ ടാങ്കറിന്റെ പ്രധാന വെസലിന് സമീപത്തേക്ക് ലാൻഡ് ചെയ്യുന്നതിനിടയിലാണ് ഹെലികോപ്ടർ അറബികടലിൽ പതിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam