നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; കനത്ത കാറ്റിൽ മതിലിടിഞ്ഞും മരം വീണും 3 മരണം; മരിച്ചവരില്‍ 2 കുട്ടികളും

Published : Jun 13, 2023, 10:34 AM ISTUpdated : Jun 13, 2023, 10:40 AM IST
നാശം വിതച്ച്  ബിപോർജോയ് ചുഴലിക്കാറ്റ്; കനത്ത കാറ്റിൽ മതിലിടിഞ്ഞും മരം വീണും 3 മരണം; മരിച്ചവരില്‍ 2 കുട്ടികളും

Synopsis

കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്.

ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരണം. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂർ റിഗ്ഗിൽ നിന്നാണ് ഒഴിപ്പിക്കൽ നടന്നത്. വിദേശികൾ ഉൾപ്പെടെ അൻപത് വരെ കരയ്ക്ക് എത്തിച്ചു. ബിപോർജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. വ്യാഴാഴ്ച വൈകുന്നേരം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ്. കര തൊടുമ്പോൾ 150 കിലോമീറ്റർ വേഗത വരാം. ഗുജറാത്തിലെ ജാഖു പോർട്ടിനു സമീപമായിരിക്കും കര തൊടുക. 

ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത്‌ - പാകിസ്ഥാൻ തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ജൂൺ 14 രാവിലെ വരെ വടക്കുദിശയിയിൽ സഞ്ചരിച്ച് തുടർന്ന് ദിശ മാറി സൗരാഷ്ട്ര ആൻഡ് കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത്, മണ്ഡവി ( ഗുജറാത്ത്‌ ) ക്കും കറാച്ചിക്കും ഇടയിൽ  ജൂൺ 15ന് പരമാവധി 150 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതേസമയം, 2023 ജൂൺ 11 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി മീവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യകയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ജൂൺ 11നും 12നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (24 മണിക്കൂറിൽ 7 -11 സെന്‍റിമീറ്റർ മഴ)  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. കേരള -കർണാടക തീരങ്ങളിലും  ലക്ഷദ്വീപ് പ്രദേശത്തും  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കരയിലേക്ക് പ്രവേശിക്കുക 150 കി.മി വേഗതയിൽ; ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ഗുജറാത്ത്‌-പാകിസ്ഥാൻ തീരത്തേക്ക്

'ബിപോർജോയും' കാലവർഷവും, ന്യുന മർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ കനത്തേക്കും, ഇന്ന് വിവിധ ജില്ലകളിൽ ജാഗ്രത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്