ചെറുവിമാനം വയലില്‍ തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

Published : Mar 27, 2021, 07:08 PM IST
ചെറുവിമാനം വയലില്‍ തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

Synopsis

ഭോപ്പാല്‍ സിറ്റിയിലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിമാനം തകര്‍ന്നുവീണത്. ഭോപ്പാലില്‍നിന്ന് ഗുണയിലേക്ക് പറക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു.  

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചെറു പരിശീലന വിമാനം വയലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭോപ്പാല്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശര്‍മ പറഞ്ഞു. ഭോപ്പാല്‍ സിറ്റിയിലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിമാനം തകര്‍ന്നുവീണത്. ഭോപ്പാലില്‍നിന്ന് ഗുണയിലേക്ക് പറക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. പൈലറ്റുമാര്‍ക്ക് നിസാരപരിക്കാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ്ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്, പ്രതിച്ഛായക്ക് കളങ്കം, എഐഎഡിഎംകെ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത്
യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ