ഫ്രാന്‍സില്‍ നിന്ന് മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടിയെത്തി

By Web TeamFirst Published Jan 27, 2021, 10:45 PM IST
Highlights

ഫ്രാന്‍സുമായുള്ള റഫാല്‍ കരാറിന്റെ ഭാഗമായി 36 വിമാനങ്ങളാണ് ലഭിക്കേണ്ടത്. 2022 അവസാനത്തോടുകൂടി മുഴുവന്‍ വിമാനങ്ങളും രാജ്യത്തെത്തും.
 

ദില്ലി: ഫ്രാന്‍സില്‍ നിന്ന് മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ബുധനാഴ്ചയാണ് ഗുജറാത്തിലെ ജാംനഗറില്‍ യുദ്ധവിമാനങ്ങള്‍ എത്തിയത്. ഇതോടെ കാരാറിന്റെ ഭാഗമായി 11 വിമാനങ്ങള്‍ ഇന്ത്യയിലെത്തി. യുഎഇ എയര്‍ഫോഴ്‌സിന്റെ എംആര്‍ടിടി എയര്‍ബസ് ആകാശത്തുവെച്ചാണ് റഫാല്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചത്. ഫ്രാന്‍സുമായുള്ള റഫാല്‍ കരാറിന്റെ ഭാഗമായി 36 വിമാനങ്ങളാണ് ലഭിക്കേണ്ടത്. 2022 അവസാനത്തോടുകൂടി മുഴുവന്‍ വിമാനങ്ങളും രാജ്യത്തെത്തും.

780-1650 കിലോമീറ്റര്‍ റേഞ്ചിലുള്ള, ആകാശത്തുനിന്ന് ഇന്ധനം നിറക്കേണ്ടാത്ത 4.5 ജനറേഷന്‍ വിമാനങ്ങളാണ് റഫാല്‍. 300 കിലോമീറ്ററാണ് ആക്രമണ പരിധി. റഫാലില്‍ ഉപയോഗിക്കാനായി ടാങ്കര്‍ വേധ ആയുധമായ ഹാമ്മറിനും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ എത്തിയത് ഇന്ത്യന്‍ വ്യോമസേനക്ക് മുതല്‍ക്കൂട്ടാകും.
 

click me!