രഹസ്യവിവരം, ബെംഗളൂരുവിൽ കേരളത്തിലേക്ക് കടത്താനിരുന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചു, മലയാളികളടക്കം 3 പേർ പിടിയിൽ

Published : Oct 19, 2026, 02:28 PM ISTUpdated : Oct 19, 2026, 02:36 PM IST
cigarette

Synopsis

മുഹമ്മദ് റിയാസ്, കുമാരൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടികൂടി.

ബെംഗളൂരു: ബെംഗളൂരുവിൽ വൻ വ്യാജ സിഗരറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനിരുന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി. സംഭവത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 3 പേർ പിടിയിലായി. മുഹമ്മദ് റിയാസ്, കുമാരൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടികൂടി. ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജ സിഗരറ്റുകൾ. പിന്നാലെ ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉപ്പാർപേട്ട് പൊലീസ് നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ കൂടി പിടിച്ചെടുത്തു. മുഹമ്മദ് ഗുൽസാർ എന്നയാളെ ഉപ്പാർപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. എവിടെ നിന്നാണ് വ്യാജ സിഗരറ്റുകൾ ലഭിച്ചതെന്നോ എവിടെ വെച്ചാണ് നിർമ്മാണമെന്നോ വ്യക്തമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടക നൽകാത്തതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ വീട്ടുടമയെ വെടിവെച്ച് കൊന്നു, കൊല്ലപ്പെട്ടത് അഭിഭാഷകൻ
നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു, ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ വേണമെന്ന ആവശ്യം പരിഗണിക്കാനൊരുങ്ങി അധികൃതർ; ഉന്നത സമിതി രൂപീകരിച്ചു