വ്യോമാക്രമണ സമയത്ത് ബാലാകോട്ടിലെ ജെയ്ഷെ ക്യാംപില്‍ പ്രവര്‍ത്തിച്ചത് 300 മൊബൈല്‍ കണക്ഷനുകള്‍

Published : Mar 04, 2019, 08:07 PM ISTUpdated : Mar 04, 2019, 08:11 PM IST
വ്യോമാക്രമണ സമയത്ത് ബാലാകോട്ടിലെ ജെയ്ഷെ ക്യാംപില്‍ പ്രവര്‍ത്തിച്ചത് 300 മൊബൈല്‍ കണക്ഷനുകള്‍

Synopsis

ആക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടെന്നായിരുന്നു ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നേരത്തെ പറഞ്ഞത്. വിദേശകാര്യമന്ത്രാലയമോ സൈനിക നേതൃത്വമോ ഇപ്പോഴും കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നടത്തിയ ബാലാകോട്ടില്‍  മുന്നൂറ് മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. വ്യോമ സേനയെ ഉദ്ധരിച്ചു ദേശിയ വാർത്ത‍ ഏജൻസിയാണു ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.  നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ(എൻടിആർഒ)യാണ് മൊബൈല്‍ കണക്ഷനുകള്‍ സ്ഥിരീകരിച്ചത്. 

ഇന്റലിജന്‍സ് ഏജന്‍സികളും ഇത് സ്ഥിരീകരിച്ചശേഷമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ബാലാക്കോട്ടെ  വ്യോമാക്രമണം വിജയമാണെന്ന് വ്യോമസേനാമേധാവി ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു. എത്രപേര്‍ മരിച്ചുവെന്ന് വെളിപ്പെടുത്തേണ്ടത് സര്‍ക്കാരാണെന്നായിരുന്നു വ്യോമസേനാമേധാവി  വിശദമാക്കിയത്. 

ആക്രമണത്തിൽ 250 ഭീകരർ കൊല്ലപ്പെട്ടെന്നായിരുന്നു ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നേരത്തെ പറഞ്ഞത്. വിദേശകാര്യമന്ത്രാലയമോ സൈനിക നേതൃത്വമോ ഇപ്പോഴും കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു