ഭർതൃവീട്ടിൽ 33കാരി മരിച്ച നിലയിൽ, സ്ത്രീധന പീഡനമെന്ന് കുടുംബം; ഭർതൃപിതാവിന്‍റെ ഓഡിറ്റോറിയം അടിച്ചുതകർത്ത് ബന്ധുക്കൾ

Published : Nov 03, 2026, 10:10 AM IST
Pune Woman Dies

Synopsis

യുവതിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർക്കുകയായിരുന്നു. തെക്കൻ പൂനെയിലുള്ള, വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും ഉപയോഗിക്കുന്ന പ്രശസ്തമായ ഓഡിറ്റോറിയമാണ് ഇത്.

പൂണെ: മഹാരാഷ്ട്രിയിൽ പൂണെയിൽ മുപ്പത്തിമൂന്നുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പായൽ അക്ഷയ് സാംബ്രെയെ ആണ് മുകുന്ദ് നഗറിലുള്ള ഭർത്താവിന്‍റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഖേദ് ശിവപുരിലെ 'നക്ഷത്ര പാലസ്' ഉടമകളുടെ മകളാണ് പായൽ. രാവിലെ 11 മണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള 'സാംബ്രെ പാലസ്' ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്.

സംഭവത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്‍റെ പിതാവിന്‍റെ പേരിലുള്ള കല്യാണ മണ്ഡപം അടിച്ചു തകർത്തു. യുവതിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർക്കുകയായിരുന്നു. തെക്കൻ പൂനെയിലുള്ള, വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും ഉപയോഗിക്കുന്ന പ്രശസ്തമായ ഓഡിറ്റോറിയമാണ് ഇത്. ആറു വർഷം മുമ്പാണ് പായൽ വിവാഹിതയാകുന്നത്. വളരെ വിപുലമായ രീതിയിലായിരുന്നു പായലിന്റെ വിവാഹം നടത്തിയിരുന്നത്. ഇവർക്ക് നാലു വയസ്സുള്ള മകളുണ്ട്.

ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടർസംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി
വിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫൈനറിയിൽ റിഫൈനറിയിൽ വൻ തീപിടിത്തം