വിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫൈനറിയിൽ റിഫൈനറിയിൽ വൻ തീപിടിത്തം

Published : Nov 03, 2026, 03:29 AM IST
FIRE

Synopsis

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എച്ച്.പി.സി.എൽ റിഫൈനറിയിൽ തിങ്കളാഴ്ച രാത്രി വൻ തീപിടിത്തമുണ്ടായി. റഫ് പിച്ച് ഓയിൽ അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടർന്നതെങ്കിലും ഫയർ ഫോഴ്സ് ഉടൻ തന്നെ തീയണച്ചു.

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്നുകൂടിയ വലിയ ജ്വാലകളും കറുത്ത പുകയും സമീപവാസികളിൽ വലിയ ആശങ്ക പരത്തി. ബിടുമെൻ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റർമീഡിയറ്റ് ഉൽപ്പന്നമായ 'റഫ് പിച്ച് ഓയിൽ' അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടർന്നത്.

സംഭവസ്ഥലത്ത് സ്ഫോടനം നടന്നതായുള്ള വാർത്തകളു പരന്നതിനെ തുടർന്ന് അധികൃതർ വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്. എന്നാൽ എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് എച്ച്.പി.സി.എൽ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക വിവരം. റിഫൈനറിയിലെ സുരക്ഷാ വിഭാഗവും ഫയർ ഫോഴ്സും ഉടൻതന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം നടത്തി. തീ ടാങ്കിനുള്ളിൽ തന്നെ ഒതുങ്ങിനിന്നതിനാൽ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശംഖബ്രത ബാഗ്ചി വ്യക്തമാക്കി. അപകടത്തിൽ ഇതുവരെ ആർക്കും പരിക്കോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാൻ, ഇന്ത്യ-ഭൂട്ടാൻ സൗഹൃദബന്ധം കൂടുതൽ ശക്തമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
രാഹുലിന്‍റെ പോരാട്ടം നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയെന്ന് അമിത് ഷാ, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലെന്ന് രാഹുൽ; മഹാറാലിക്ക് പിന്നാലെ വാക്‌പോര്