35 അടി നീളമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു; ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍

By Web TeamFirst Published Jun 29, 2020, 6:03 PM IST
Highlights

തിമിംഗലത്തിന്റെ തല രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

കൊല്‍ക്കത്ത: ബംഗാളിലെ മന്ദര്‍മണി കടല്‍തീരത്ത് 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം വന്നടിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ ജഡം കണ്ടത്. ഇവിടെ ആദ്യമായിട്ടാണ് തിമിംഗലത്തിന്റെ ജഡം ഇവിടെ വന്നടിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തിമിംഗലത്തിന്റെ തല രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു.

ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ വനം-വന്യജീവി, ഫിഷറീസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബംഗാളിലെ പ്രധാന വിനോദ സഞ്ചാര ബീച്ചാണ് മന്ദര്‍മണി. കൊവിഡ് കാരണം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

കോഴിക്കോട്ട് തൂങ്ങിമരിച്ചയാൾക്ക് കൊവിഡ് ? സിഐ അടക്കം ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ
 

click me!