
ബുലന്ദ്ഷെഹർ: 60 വയസ് പ്രായമുള്ള അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ. ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹറിലാണ് ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഉത്തരവ്. 2023 ജനുവരി 22നായിരുന്നു കേസിൽ മകൻ അറസ്റ്റിലായത്. സംഭവത്തിൽ 36കാരന്റെ സഹോദരനാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രായമായ അമ്മയോട് കാലിക്ക് പുല്ല് കെട്ട് കൊണ്ട് വരുവാൻ കൂടെ ചെല്ലാൻ സഹോദരൻ ആവശ്യപ്പെട്ടെന്നും വയലിലെത്തിയപ്പോൾ അമ്മയെ പീഡിപ്പിച്ചെന്നുമായിരുന്നു പൊലീസിൽ സഹോദരൻ നൽകിയ പരാതി.
പരിക്കുകളോടെ തിരികെ വീട്ടിലെത്തിയ അമ്മ പറഞ്ഞാണ് വിവരം അറിഞ്ഞതെന്നും പിന്നാലെ തന്നെ പൊലീസിൽ പരാതിപ്പെട്ടുവെന്നുമാണ് സഹോദരന്റെ മൊഴി.കുടുംബത്തിൽ വിവരം ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള നിർദ്ദേശത്തോട് അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ എന്നുമായിരുന്നു മുതിർന്ന സഹോദരൻ പ്രതികരിച്ചതെന്നും പരാതിക്കാരൻ പൊലീസിനോട് വിശദമാക്കിയിരുന്നു.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വരുൺ മോഹിത് നിഗം കേസിൽ വിധി പറഞ്ഞത്. തന്റെ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ വിധി പറയേണ്ടി വരുന്നതെന്ന് വ്യക്തമാക്കിയാണ് ജഡ്ജ് വിധി പ്രഖ്യാപിച്ചത്. കേസിന്റെ വിചാരണയിൽ ഉടനീളം മകൻ തന്നെ ബലാത്സംഗം ചെയ്ത ഭീകരനായാണ് അമ്മ പറഞ്ഞിരുന്നതെന്നും 20 മാസത്തിനുള്ളിൽ കേസിൽ വിധി പ്രഖ്യാപിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. കേസ് അന്വഷണം വേഗത്തിൽ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരേയും കോടതി അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam