
ദില്ലി: ഫസ്റ്റ് ക്ലാസ് യാത്രയിൽ ദുരനുഭവം. യാത്രക്കാരന് 5 ലക്ഷം രൂപ തിരികെ നൽകി എയർ ഇന്ത്യ. ചിക്കാഗോ അടിസ്ഥാനമായുള്ള സിഎ പട്ടേൽ ഇൻവെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ അനിപ് പട്ടേലിനാണ് എയർ ഇന്ത്യ അഞ്ച് ലക്ഷം രൂപയിലേറെ തിരികെ നൽകിയത്. ദീർഘദൂര വിമാനത്തിലെ നിരാശാജനകമായ അനുഭവത്തെക്കുറിച്ചുള്ള ഇയാളുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പും വീഡിയോയും വൈറലായതിന് പിന്നാലെയാണ് സംഭവം. ചിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 6,300 ഡോളർ (ഏകദേശം 521,000 രൂപ) ആണ് ഇയാൾക്ക് ചെലവായത്.
എന്നാൽ വിമാനത്തിൻ്റെ അവസ്ഥയും സർവീസുകളുടെ അഭാവത്തിലും വളരെ നിരാശനായായിരുന്നു ഇയാളുടെ കുറിപ്പ്.
ഇൻസ്റ്റഗ്രാം പോസ്റ്റിൽ 15 മണിക്കൂർ ദൈർഘ്യമുള്ള ഫസ്റ്റ് ക്ലാസ് യാത്രയേക്കുറിച്ച് അനിപ് പട്ടേൽ വിശദമായി വിവരിച്ചിരുന്നു.
വൃത്തികെട്ട സീറ്റുകൾ, കറപിടിച്ച പരവതാനികൾ, തകർന്ന ഇൻഫ്ലൈറ്റ് വിനോദ സംവിധാനം എന്നിവയുടെ വീഡിയോ അടക്കമായിരുന്നു കുറിപ്പ്. വിമാനത്തിലെ ഭക്ഷണത്തിന്റെ മെനുവിനേക്കുറിച്ചും ഇയാൾ പരാതിപ്പെട്ടിരുന്നു.
ഔദ്യോഗികമായി പരാതി നൽകിയില്ലെങ്കിലും ഇയാളുടെ വീഡിയോ വളരെ പെട്ടാന്നാണ് വൈറലായത്. പിന്നാലെ വീഡിയോ എയർ ഇന്ത്യയുടെ ശ്രദ്ധയിൽ പെടുകയും അധികൃതർ ഇയാളെ ബന്ധപ്പെട്ട് അഞ്ച് ലക്ഷം രൂപ തിരികെ നൽകുകയുമായിരുന്നു. ഇത് ആദ്യമായല്ല എയർ ഇന്ത്യയുടെ വിമാനങ്ങളുടെ ശോചനീയാവസ്ഥ വലിയ രീതിയിൽ ചർച്ചയാവുന്നത്. വലിയ രീതിയിൽ പരാതികൾ ഉയർന്ന് തുടങ്ങിയതോടെയാണ് എയർ ഇന്ത്യ പരാതിക്കാർക്ക് നഷ്ട പരിഹാരം നൽകി തുടങ്ങിയത്. ചെറിയ ദൂരത്തേക്കുള്ള യാത്രകൾക്ക് ആളുകൾ ചെലവ് കുറച്ച് ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും ദീർഘ ദൂര യാത്രകൾക്ക് കൂടുതൽ സൌകര്യങ്ങൾ പ്രതീക്ഷിച്ച് ഉയർന്ന ടിക്കറ്റുകൾ എടുക്കുമ്പോഴുള്ള മോശം അനുഭവങ്ങൾ വലിയ രീതിയിലാണ് ചർച്ചയാവാറുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam