ലാന്റ് ചെയ്ത വിമാനത്തിനുള്ളിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് നിഗമനം

Published : Nov 19, 2024, 12:55 PM IST
ലാന്റ് ചെയ്ത വിമാനത്തിനുള്ളിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് നിഗമനം

Synopsis

ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിൽ എത്തിയ വിമാനത്തിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെന്നൈ: വിദേശത്ത് നിന്നെത്തിയ വിമാനത്തിൽ 37 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതി മരിച്ചത്. ഹൃദയാഘമാവാം മരണ കാരണമെന്നാണ് നിഗമനം.

വിമാനം ചെന്നൈയിൽ ലാന്റ് ചെയ്ത ശേഷമാണ് ജീവനക്കാർ യുവതിയെ ശ്രദ്ധിച്ചത്. അനക്കമില്ലെന്ന് കണ്ടതോടെ ഡോക്ടർമാരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം മരണ കാരണമായെന്നാണ് ഡോക്ടർമാരുടെയും അനുമാനം. മൃതദേഹം പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലക്കാരിയാണ് മരിച്ച യുവതിയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്