
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്ഥാന്‍ തടവുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് സഹതടവുകാർക്കെതിരെ കേസ്. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ആഴ്ചയാണ് ഷഫീറുള്ള എന്ന പാക് തടവുകാരനെ ഇവർ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. പുല്‍വാമയിലെ ഭീകരാക്രമണത്തെ ചൊല്ലി തടവുകാർ തമ്മിൽ വാക്കുത്തർക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇവർ ഷഫീറുള്ളയെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തില്‍ രണ്ട് ജയില്‍ വാര്‍ഡന്മാരെ സസ്പെന്‍ഡ് ചെയ്യുകയും, ജയില്‍ സൂപ്രണ്ട് സഞ്ജയ് യാദവ്, ഡെപ്യൂട്ടി ജയിലര്‍ ജഗദീഷ് ശര്‍മ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ചാരപ്രവര്‍ത്തനത്തെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ഷഫീറുള്ള 2011 മുതല്‍ തടവിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam