വീടിന്റെ മേൽക്കൂര തകർന്നു വീണ് 4 പേർക്ക് ദാരുണാന്ത്യം; ദുരന്തമെത്തിയത് ഉറക്കത്തിനിടെ; സംഭവം തമിഴ്നാട്ടില്‍

Published : Jan 01, 2024, 12:05 PM IST
വീടിന്റെ മേൽക്കൂര തകർന്നു വീണ് 4 പേർക്ക് ദാരുണാന്ത്യം; ദുരന്തമെത്തിയത് ഉറക്കത്തിനിടെ; സംഭവം തമിഴ്നാട്ടില്‍

Synopsis

രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്.

ചെന്നൈ: തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ദാരുണസംഭവം.   2 സ്ത്രീകളും 2 പെൺകുട്ടികളും അടക്കം 4 പേരാണ് ​ദുരന്തത്തിനിരകളായത്. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം. ഇന്ന്  രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു 51 വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. 

 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'