
മംഗളൂരു: ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്. ഡിസംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിക്ക് ബെലുവായില്‍ നിന്ന് നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഗൗതം സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിന് സമീപത്തെ ഒരു മരത്തില്‍ ഇടിച്ച് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളാണ് ഗൗതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയില്‍ ഗൗതമിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും അതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവല്ലത്ത് അപകടം: രണ്ട് മരണം
തിരുവനന്തപുരം: തിരുവല്ലത്തുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടു മരണം. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിന്‍ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസില്‍ വച്ചായിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകള്‍ പരസ്പരം തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
റിപ്പബ്ളിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചലദൃശ്യം ഇക്കുറിയുമില്ല; അനുമതി നൽകാതെ പ്രതിരോധ മന്ത്രാലയം