ജെല്ലിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

Published : Jan 14, 2021, 09:49 AM ISTUpdated : Jan 14, 2021, 10:09 AM IST
ജെല്ലിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും.  

ചെന്നൈ: മധുരയില്‍ ജെല്ലിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മധുര ആവണിയാപുരത്താണ് അപകടം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, തമിഴ്‌നാട് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ജല്ലിക്കെട്ട് കാണാന്‍ വരുന്നതിലൂടെ കര്‍ഷക സമരക്കിന് രാഹുല്‍ ഗാന്ധി ധാര്‍മ്മിക പിന്തുണ നല്‍കുകയാണെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് കെഎസ് അഴഗിരി പറഞ്ഞു. കാള കര്‍ഷകരുടെ അടയാളവും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരോടുള്ള ബഹുമാനവും തമിഴ് സംസ്‌കാരത്തോടുള്ള ആദരവുമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച 11 മണിയോടെയാണ് രാഹുല്‍ ഗാന്ധി മധുരയിലെത്തുക. 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'