ലൈം​ഗിക ആവശ്യത്തിന് വിസമ്മതിച്ചു, യുവാവിനെ കൊന്ന് തള്ളി സുഹൃത്തുക്കൾ; കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു

Published : Mar 08, 2024, 08:03 AM ISTUpdated : Mar 08, 2024, 08:08 AM IST
ലൈം​ഗിക ആവശ്യത്തിന് വിസമ്മതിച്ചു, യുവാവിനെ കൊന്ന് തള്ളി സുഹൃത്തുക്കൾ; കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു

Synopsis

ഇന്നലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജയ്പൂർ: ലൈം​ഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചതിന് 40 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചിക്കുകയായിരുന്നു. ഇന്നലെ യുവാവിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫെബ്രുവരി 26 നാണ് കേസിന്നാസ്പദമായ സംഭവം. ഓം പ്രകാശ് ബൈർവ എന്നയാളെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാജ് കുമാർ ചൗധരി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ബാരൻ നഗരത്തിൽ താമസിക്കുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുരളീധർ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രജാപതി കൊലപാതകക്കുറ്റം സമ്മതിച്ചതായും എസ്പി ചൗധരി കൂട്ടിച്ചേർത്തു. 

കൊലപാതകം നടന്ന ദിവസം മൂന്നുപേരും ഒരുമിച്ച് മദ്യം കഴിച്ചതായും പ്രജാപതിയുടെ സഹോദരിയെ കാണാൻ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയതായും പൊലീസ് പറയുന്നു. തിരിച്ച് വരുന്ന വഴി പ്രതികളുമായി ഓറൽ സെക്‌സ് ചെയ്യാൻ വിസമ്മതിച്ചതിന് ബൈർവയെ മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അറസ്റ്റിലായ ഒരാൾ നിലവിൽ ആശുപത്രിയിൽ തുടരുകയാണ്. കേസ് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. 

മരുന്ന് പുരട്ടിയപ്പോൾ നീറി, ആശുപത്രി തല്ലിപ്പൊളിച്ച് 28കാരന്റെ പരാക്രമം, ഒടുവിൽ 'തസ്കർ' അകത്തായി

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'
'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി; സിംപിൾ പാസ് പോലും ചെയ്യാൻ പറ്റില്ലേ എന്ന് പരിഹാസം