നാവിക സേന വാങ്ങിയ 41 അന്തർവാഹിനികളിൽ 39 ഉം ഇന്ത്യൻ ഷിപ്പ്യാഡിൽ ഉണ്ടാക്കിയത്, സന്തോഷം അറിയിച്ച് പ്രതിരോധമന്ത്രി

By Web TeamFirst Published Oct 18, 2021, 7:09 PM IST
Highlights

“നാവികസേന ഓർഡർ ചെയ്ത 41 അന്തർവാഹിനികളിൽ 39 എണ്ണം ഇന്ത്യൻ കപ്പൽശാലകളിൽ നിന്നാണെന്ന് അറിയുന്നത് വളരെ അഭിമാനകരമാണ്. 'ആത്മ നിർഭാർ ഭാരത്' എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. 

ദില്ലി: ഇന്ത്യൻ നാവികസേന (Indian Navy) വാങ്ങിയ 41 അന്തർവാഹിനികളിൽ (Submariens) 38 എണ്ണവും നിർമ്മിച്ചത് ഇന്ത്യൻ ഷിപ്പ്യാഡിൽ. 2021 ലെ നാവിക കമാൻഡേഴ്സ് കോൺഫറൻസിന്റെ (Naval Commanders' Conference) രണ്ടാം പതിപ്പ് 2021 ഒക്ടോബർ 18 ന് ദില്ലിയിൽ (Delhi)  ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടന ചെയ്തു.

“നാവികസേന ഓർഡർ ചെയ്ത 41 അന്തർവാഹിനികളിൽ 39 എണ്ണം ഇന്ത്യൻ കപ്പൽശാലകളിൽ നിന്നാണെന്ന് അറിയുന്നത് വളരെ അഭിമാനകരമാണ്. 'ആത്മ നിർഭാർ ഭാരത്' എന്ന നാവികസേനയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. ഇതുവരെ നേടിയ വിജയത്തിന്റെ വേഗത നിലനിർത്തേണ്ടത് പ്രധാനമാണ്, സർക്കാർ സ്വീകരിച്ച നടപടികൾ അതിന് കൂടുതൽ ശക്തി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്...“  - രാജ്നാഥ് സിംഗ് പറഞ്ഞു. 

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ 'ആത്മ നിർഭാർ ഭാരത്' എന്ന വീക്ഷണത്തിന് അനുസൃതമായി, നമ്മുടെ നാവികസേന സ്വാശ്രയ, കപ്പൽ നിർമ്മാണത്തിൽ സ്വദേശിവൽക്കരണം, അന്തർവാഹിനികളുടെ നിർമ്മാണം തുടങ്ങിയവയിൽ മുൻപന്തിയിലാണ് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യൻ മഹാ സമുദ്രപാതയിലെ ഒരു പ്രധാന രാജ്യം എന്ന നിലയിൽ ഈ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ നാവികസേനയുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഈ ഉത്തരവാദിത്തങ്ങൾ നാവികസേന ഫലപ്രദമായി നിർവഹിക്കുന്നതിലെ സന്തോഷം അറിയിക്കുകയും ചെയ്തു.

പ്രധാന പ്രവർത്തനം, മെറ്റീരിയൽ, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ്, പരിശീലനം, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ നാവികസേനയുടെ എല്ലാ പ്രവർത്തന, ഏരിയ കമാൻഡർമാരും കോൺഫറൻസിൽ പങ്കെടുക്കുന്നു. 

click me!