യുപിയിൽ അഭിഭാഷകനെ കോടതി മുറിയിൽ വെടിവെച്ചു കൊന്നു

Published : Oct 18, 2021, 06:51 PM ISTUpdated : Oct 18, 2021, 11:24 PM IST
യുപിയിൽ അഭിഭാഷകനെ കോടതി മുറിയിൽ വെടിവെച്ചു കൊന്നു

Synopsis

കോടതി കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിത്. സമീപത്ത് നിന്നും ഒരു തോക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ദില്ലി: ഉത്തർപ്രദേശിൽ അഭിഭാഷകനെ കോടതി മുറിയിൽ വെടിവെച്ചു കൊന്നു. യുപിയിലെ ഷാജഹാൻപൂരിലെ ജില്ലാ കോടതിയിലാണ് ദാരുണ സംഭവമുണ്ടായത്. അഭിഭാഷകനായ ഭൂപേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. കോടതി കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലാണ് മുപ്പത്തിയെട്ടുകാരനായ  ഭൂപേന്ദ്ര സിംഗിന്റെ  മൃതദേഹം കണ്ടെത്തിത്. സമീപത്ത് നിന്നും ഒരു തോക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.  

രഞ്‌ജീത്ത് സിങ് വധക്കേസ്; 19 വര്‍ഷത്തിന് ശേഷം വിധി, ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്

കോടതിയിൽ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ക്ലർക്കിനെ കാണാനായി മൂന്നാം നിലയിലേക്ക് പോയപ്പോഴാണ് ഭൂപേന്ദ്ര സിംഗിന് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.  സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു അഭിഭാഷകൻ പൊലീസ് പിടിയിലായതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 

പൂഞ്ചില്‍ എട്ടാം ദിവസവും തെരച്ചില്‍; ഭീകരർക്ക് പാക് കമാന്‍ഡോകളുടെ സഹായമുണ്ടെന്ന് സംശയം


updating...

  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി