ദില്ലി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മലയാളികളടക്കം 43 പേര്‍ പെരുവഴിയില്‍

Published : Dec 20, 2022, 10:14 AM IST
ദില്ലി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മലയാളികളടക്കം 43 പേര്‍ പെരുവഴിയില്‍

Synopsis

പരാതിയുമായി കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും കാണാൻ ശ്രമിച്ചിട്ടും ഇതുവരെ ഇതിനായില്ലെന്ന് ഇവർ പറയുന്നു.

ദില്ലി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദില്ലി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. പതിമൂന്ന് വർഷമായി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിയിരുന്ന മലയാളികൾ അടക്കമുള്ള നാൽപത്തിമൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കൊവിഡ് കാലത്ത് അടക്കം ജീവൻ പണയം വച്ച് ജോലി ചെയ്തവരോടാണ് ആശുപത്രിയുടെ നടപടി. 

ദില്ലി ദിൽഷാദ് ഗാർഡിനിലെ താമസിക്കുന്ന മലയാളിയായ ജോസിക്ക് കൊവിഡ് സമ്മാനിച്ചത് വലിയ ദുരന്തമാണ്. ഭർത്താവിനെയും ഭർത്യപിതാവിനെയും കൊവിഡ് കവർന്നു. രണ്ട് കൊച്ചു കുട്ടികളെ ചേർത്തുവച്ച് ജീവിതത്തിൽ പകച്ചു നിന്ന ജോസിക്ക് ഒരെരൊരു ആശ്വാസം ആർഎംഎലിനെ നഴ്സ് ആയുള്ള ജോലിയായിരുന്നു. പതിമൂന്ന് വർഷമായി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജോസിക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പിരിഞ്ഞു പോകാൻ അറിയിപ്പ് കിട്ടിയത്

ജോസിയെ പോലെ 43 പേർക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. 2009 മുതൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ. മഹാമാരിക്കാലത്ത് കൊവിഡ് വാർഡിലടക്കം നെടുംതൂണായവരെയാണ് ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുകയാണെന്ന പേരിൽ ആശുപത്രി പിരിച്ചുവിട്ടത്. ആശുപത്രിയുടെ നീക്കത്തിനെതിരെ കേന്ദ്ര ട്രൈബ്യൂണലിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാൽ അനൂകൂല വിധി ലഭിച്ചില്ല. ഇതോടെ ആണ് അധികൃതർ ധൃതിപിടിച്ചി പിരിച്ചുവിടൽ നടപ്പാക്കിയത്. 

പരാതിയുമായി കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും കാണാൻ ശ്രമിച്ചിട്ടും ഇതുവരെ ഇതിനായില്ലെന്ന് ഇവർ പറയുന്നു. ദീർഘകാലത്തെ ജോലിക്കിടെ മിക്കവർക്കും പുതിയ നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടു, ആശുപത്രിയിൽ നൂറിലേറെ ഒഴിവുകൾ നികത്താനുണ്ട്. ഈ സാഹചര്യത്തിൽ ജോലിയിൽ തിരികെ എടുക്കണമെന്നാണ് ആവശ്യം. നിയമനടപടികളുമായി കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

Read More : ഹലാല്‍ മാംസം നിരോധിക്കണമെന്ന് കര്‍ണ്ണാടക ബിജെപി; നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ നീക്കം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്