പാകിസ്ഥാനിലുള്ള പാസ്റ്ററെ കാണണം, മകനെ ഉപേക്ഷിച്ച് നിയന്ത്രണ രേഖ കടന്ന് 43കാരി, പാക് പിടിയിലെന്ന് സൂചന

Published : May 18, 2025, 03:55 AM ISTUpdated : May 18, 2025, 05:04 AM IST
പാകിസ്ഥാനിലുള്ള പാസ്റ്ററെ കാണണം, മകനെ ഉപേക്ഷിച്ച് നിയന്ത്രണ രേഖ കടന്ന് 43കാരി, പാക് പിടിയിലെന്ന് സൂചന

Synopsis

അതിര്‍ത്തിയില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നുവെന്നതില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

നാഗ്പൂർ: പാകിസ്ഥാനിലുള്ള പാസ്റ്ററെ കാണണം മകനെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് നിയന്ത്രണ രേഖമറികടന്ന് യുവതി. മഹാരാഷ്ട്ര സ്വദേശിനിയായ നഴ്സ് ഓൺലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാനായി നിയന്ത്രണ രേഖ മുറിച്ച് കടന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. ബുധനാഴ്ചയാണ് 43കാരി നിയന്ത്രണ രേഖ കടന്നത്. കാർഗിലിലൂടൊയിരുന്നു ഇവർ പാകിസ്ഥാനിലെത്തിയതെന്നാണ് പറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിൽ അതിർത്തി കടക്കാനുള്ള മൂന്നാം ശ്രമത്തിലാണ് സുനിതയെന്ന യുവതി അതിർത്തി കടന്നതെന്നാണ് സൂചന. നേരത്ത അട്ടാരി വാഗ അതിർത്തിയിലൂടെ പാകിസ്ഥാനിലെത്താനുളള യുവതിയുടെ ശ്രമ ഫലം കണ്ടിരുന്നില്ല.

നിലവിൽ പാകിസ്ഥാന്റെ പിടിയിലാണ് യുവതിയെന്നാണ് അധികൃതർ വിശദമാക്കുന്നത്. അതിർത്തിയോട് ചേർന്നുള്ള പാക് ഗ്രാമങ്ങളിലുള്ളവർ യുവതിയെ കണ്ടതോടെയാണ് പാക് അധികൃതർ യുവതിയെ പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.അതിർത്തി വിടും മുൻപ്15 വയസ് പ്രായമുള്ള മകനെ ഹന്ദര്‍മാനിലെ ഹോട്ടലിൽ താൻ തിരികെ വരും വരെ തങ്ങണമെനന് ആവശ്യപ്പെട്ടാണ് ഇവർ നിയന്ത്രണ രേഖ മറികടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

15വയസുള്ള മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ യുവതി തന്ത്രപരമായി നിയന്ത്രണ രേഖ മറികടക്കുകയായിരുന്നു.നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി  പാകിസ്ഥാനിലെത്തിയത്. അതിര്‍ത്തിയില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിന്‍റെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ നിയന്ത്രണ രേഖ മറി കടന്നുവെന്നതില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമമായ ഹന്ദര്‍മാനില്‍ ഉപേക്ഷിച്ച്  സുനിത പോയത്. താന്‍ പോയി മടങ്ങി വരാമെന്നും ഇവിടെ തന്നെ കാത്തു നില്‍ക്കണമെന്നും നിർദ്ദേശിച്ചാണ് അമ്മ പോയതെന്നാണ് മകന്‍ മൊഴി നല്‍കിയിട്ടുള്ളത്. സുനിത മടങ്ങി വരാതിരുന്നതോടെ ഗ്രാമവാസികള്‍ മകനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുനിതയുടെ ഫോണും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ച് കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര