
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹല്‍ദാനി ജില്ലയിലെ ജയിലില്‍ തടവുകാര്‍ക്ക് കൂട്ടമായി എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതില്‍ അന്വേഷണം. വനിത തടവുകാരി അടക്കം 41 പേര്‍ക്കാണ് മെഡിക്കല്‍ പരിശോധനയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എച്ച്‌ഐവി സ്ഥിരീകരിച്ചവരെ പ്രത്യേകമായി ക്രമീകരിച്ച ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. രോഗബാധിതര്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ട്. ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗൈനേഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് മരുന്നും ചികിത്സയും നല്‍കുന്നതെന്ന് സുശീല തിവാരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
1629 പുരുഷ തടവുകാരും 70 വനിതാ തടവുകാരുമാണ് ജയിലിലുള്ളത്. കൂടുതല്‍ പേര്‍ രോഗബാധിതരാണോയെന്ന് അറിയാന്‍ ജയിലിനുള്ളില്‍ പരിശോധന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗത്തില്‍ രോഗബാധിതരെ കണ്ടെത്തി ചികിത്സ നല്‍കാനാണ് തീരുമാനമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
'സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം'ഡിജിപിക്ക് കെ സുധാകരന്‍റെ പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam