മഹാകുംഭമേളയിൽ പ്രതീക്ഷിക്കുന്നത് 45 കോടി തീർത്ഥാടകരെ; കൃത്യമായ എണ്ണം കണക്കാക്കാൻ വൻ സംവിധാനങ്ങളുമായി സർക്കാർ

Published : Dec 10, 2024, 04:42 PM IST
മഹാകുംഭമേളയിൽ പ്രതീക്ഷിക്കുന്നത് 45 കോടി തീർത്ഥാടകരെ; കൃത്യമായ എണ്ണം കണക്കാക്കാൻ വൻ സംവിധാനങ്ങളുമായി സർക്കാർ

Synopsis

മഹാകുംഭമേള നഗരിയിൽ എത്തുന്ന ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാൻ ഏറ്റവും ആധുനിക സാങ്കേതികവിദ്യകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. 

മഹാകുംഭ്‍നഗർ: മുമ്പെങ്ങുമില്ലാത്തത്ര ജനത്തിരക്ക് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത വർഷത്തെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കവെ, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളുമായി യുപി സർക്കാർ മുന്നോട്ടുപോവുകയാണ്. പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം. എ.ഐ സാങ്കേതിക വിദ്യയും മറ്റ് നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃത്യമായ ആസൂത്രണമാണ് സംഘാടകർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എ.ഐ അധിഷ്ഠിത ക്യാമറകൾ തന്നെയായിരിക്കും തീർത്ഥാടകരുടെ എണ്ണം കണക്കാക്കാൻ പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇതിന് പുറമെ ആർഎഫ്ഐഡി ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളുമുണ്ടാകും.  2025ലെ മഹാകുംഭമേളയിൽ 40 കോടിയോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് പറഞ്ഞു. ആളുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡായിരിക്കും ഇത്. അതുകൊണ്ടുതന്നെ വലിയ സന്നാഹങ്ങളാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേള നടക്കുന്ന വേദിയിൽ 200 സ്ഥലങ്ങളിലായി 744 താത്കാലിക സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നഗരത്തിന്റെ പല ഭാഗങ്ങളിൽ 268 ഇടങ്ങളിലായി ആകെ 1107 സ്ഥിരം ക്യാമറകളും പ്രവർത്തിക്കും. ഇതിന് പുറമെ നൂറിലധികം പാർക്കിങ് കേന്ദ്രങ്ങളിൽ 720 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിച്ചായിരിക്കും ഫലപ്രദമായ തിരക്ക് നിയന്ത്രണം സാധ്യമാക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന്റെത് ഉൾപ്പെടെയുള്ള നിരവധി വ്യൂവിങ് സെന്ററുകൾ ഒരുക്കി എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കും. 

ഇത്രയധികം ആളുകളെ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും നിർമിത ബുദ്ധി അടക്കമുള്ള സംവിധാനങ്ങൾ ഇതിൽ വലിയ സഹായമാവുമെന്ന് ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് പറഞ്ഞു. എ.ഐ ക്യാമറകളിലൂടെ ലഭിക്കുന്ന ലഭിക്കുന്ന ദൃശ്യങ്ങൾ പ്രത്യേക അൽഗോരിതം ഉപയോഗിച്ച് പരിശോധിച്ചായിരിക്കും പിഴവുകളില്ലാതെ വിശ്വാസികളുടെ എണ്ണം കണക്കാക്കുക. ഒപ്പം ഉദ്യോഗസ്ഥർക്ക് ഓരോ സമയത്തും മുന്നറിയിപ്പുകളും നൽകും. ഒരാളെ തന്നെ ഒന്നിലധികം തവണ എണ്ണാതിരിക്കാൻ ഈ അൽഗോരിതത്തിൽ പ്രത്യേക സജ്ജീകരണം ഒരുക്കും. 

ഓരോ വ്യക്തികളെയും ട്രാക്ക് ചെയ്യുന്ന പ്രത്യേക ക്യാമറകൾക്ക് പുറമെ ഓരോ വ്യക്തികൾക്കും ആർഫ്ഐഡി റിസ്റ്റ് ബാൻഡുകൾ നൽകി അവരെ ട്രാക്ക് ചെയ്യും. ഇതിലൂടെ ഓരോരുത്തരും എത്ര നേരം കുംഭമേള നഗരിയിൽ ചെലവഴിച്ചു എന്ന് അറിയാനാവും. ഇതിന് പുറമെ വിശ്വാസികളുടെ അനുമതിയോടെ പ്രത്യേക മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നിന്നുള്ള ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ചും വിവരങ്ങൾ ശേഖരിക്കും. ഇവയുടെയെല്ലാം പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതും കൂടി പൂർത്തിയാവുന്നതോടെ 95 ശതമാനം കൃത്യതയോടെ ആളുകളുടെ എണ്ണം കണക്കാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി