മകളെ കൊലപ്പെടുത്തിയ ശേഷം പുതിയ സാരി ധരിപ്പിച്ചു, നെറ്റിയിൽ ചന്ദനം തൊട്ടു, പിന്നാലെ ജീവനൊടുക്കി പിതാവ്; അന്വേഷണം

Published : Aug 14, 2025, 12:11 PM IST
Father and daughter found dead

Synopsis

ക്ഷേത്ര ദർശനത്തിന് പോയ ഭാര്യയും മകനും കഴിഞ്ഞ ദിവസം പഴനിയപ്പനെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല.

പഴനി: തമിഴ്നാട് പഴനി കണക്കംപട്ടിയില്‍ അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടനിര്‍മാണ തൊഴിലാളിയായ പഴനിയപ്പന്‍ (45), മകള്‍ ധനലക്ഷ്മി(23) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം മരണാനന്തര ചടങ്ങിലെന്നപോലെ സാരി ഉടുപ്പിച്ച ശേഷം പഴനിയപ്പന്‍ ജീവനൊടുക്കകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭാര്യ വിജയ (41), മകൻ രഞ്ജിത്ത് (25), മകൾ ധനലക്ഷ്മി എന്നിവർക്കൊപ്പമാണ് പളനിസ്വാമി ആയക്കുടിയിലെ കനക്കൻപട്ടിയിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പഴനിയപ്പന്റെ ഭാര്യയും മകനും തിരിച്ചന്തൂര്‍ ക്ഷേത്ര സന്ദർശനത്തിനായി പോയിരുന്നു. ഈ സമയം വീട്ടില്‍ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിലെത്തിയ ഭാര്യയും മകനും കഴിഞ്ഞ ദിവസം പഴനിയപ്പനെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. ഇതോടെ ഭാര്യ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തിയപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

സംശയം തോന്നിയ ബന്ധുക്കള്‍ ഉടൻ തന്നെ തൊട്ടുത്തുള്ള ആയ്ക്കുടി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് പഴനിയപ്പനെയും ധനലക്ഷ്മിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ധനലക്ഷ്മിയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം അതേ കയറില്‍ തന്നെ പഴനിയപ്പനും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ധനലക്ഷ്മിയുടെ മൃതശരീരത്തില്‍ മരണാനന്തര ചടങ്ങിലേത് പോലെ സാരിയുടുപ്പിച്ച് നെറ്റിയില്‍ ചന്ദനം തൊട്ട് കിടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ധനലക്ഷ്മിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അവരുടെ വിവാഹം വൈകിയിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി