മധ്യപ്രദേശില്‍ 46 പൊലീസ് നായകള്‍ക്ക് സ്ഥലംമാറ്റം; 'ട്രാന്‍സ്ഫര്‍ റാക്കറ്റെ'ന്ന് ബി ജെ പി

By Web TeamFirst Published Jul 14, 2019, 4:10 PM IST
Highlights

മധ്യപ്രദേശില്‍ ഇതാദ്യമായാണ് ഇത്രയധികം നായകളെ ഒരുമിച്ച് സ്ഥലംമാറ്റുന്നത്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ 46 പൊലീസ് നായകളെയും അവയുടെ പരിശീലകരെയും സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ബി ജെ പി. മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സ്ഥലംമാറ്റ കച്ചവടത്തില്‍ നായകളെപ്പോലും വെറുതെ വിടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബി ജെ പി പ്രതിഷേധം അറിയിച്ചത്. 

മധ്യപ്രദേശില്‍ ഇതാദ്യമായാണ് ഇത്രയധികം നായകളെ ഒരുമിച്ച് സ്ഥലംമാറ്റുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ നായകളെ മാറ്റുന്നതിനാണ് ഇത്രയും ട്രാന്‍സ്ഫര്‍ നടത്തിയതെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിച്ചത്. കമല്‍നാഥിന്‍റെ ഭോപ്പാല്‍, സത്ന, ഹൊഷന്‍ഗാബാദ് എന്നീ സ്ഥലങ്ങളിലെ വസതികളിലുള്ള നായകളും ട്രാന്‍സ്ഫര്‍ ലഭിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കമല്‍നാഥ് സര്‍ക്കാരിന്‍റെ നടപടിയെ 'ട്രാന്‍സ്ഫര്‍ റാക്കറ്റ്' എന്നാണ് ബി ജെ പി വിശേഷിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ 50,000-ത്തോളം സര്‍ക്കാര്‍ ജീവനക്കാരെ മധ്യപ്രദേശില്‍ സ്ഥലം മാറ്റിയിരുന്നു. ഇവരില്‍ ചിലരെ മൂന്നും നാലും തവണ സ്ഥലംമാറ്റിയിട്ടുണ്ട്. 

click me!