
മുംബൈ: 16കാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി 46കാരനായ പിതാവ്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പീഡനക്കേസിൽ പിതാവ് അറസ്റ്റിൽ. ബുധനാഴ്ചയാണ് മുംബൈ പൊലീസ് 46കാരനെ അറസ്റ്റ് ചെയ്തത്. പിതാവിന്റെ പീഡനം സഹിക്കാനാവാതെ വീട് വിട്ട് പോയതാണെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അഞ്ച് വർഷത്തോളമായി പിതാവ് തന്നെ പീഡിപ്പിക്കുന്നതായും ഇതിനാലാണ് വീട് വിട്ട് പോയതെന്നുമാണ് പൊലീസ് കണ്ടെത്തിയ പതിനാറുകാരി മൊഴി നൽകിയത്.
പതിനാറുകാരിയുടെ മൊഴിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 46കാരനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് പിതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. ആരോ തട്ടിക്കൊണ്ട് പോയെന്ന സംശയമാണ് 46 കാരൻ പൊലീസുകാരോട് വിശദമാക്കിയത്. ക്രൈം ബ്രാഞ്ച് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റെയിൽ വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് പെൺകുട്ടിയ കണ്ടെത്തിയത്.
പെൺകുട്ടിയോട് വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പൊലീസ് അറിയുന്നത്. രാവിലെ പിതാവ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്തിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടതാണെന്നും ഇവിടെ നിന്ന് താനെയിലുള്ള ഒരു പരിചയക്കാരന്റെ അടുത്തേക്ക് പോകാനാണ് റെയിൽവേ സ്റ്റേഷനിലെത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. എന്നാൽ വിവരമറിഞ്ഞ താനെയിലെ പരിചയക്കാരൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നാൽ പ്രശ്നങ്ങളുണ്ടാവുമെന്ന് ഭയന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ 16കാരി സ്റ്റേഷനിൽ തുടരുകയായിരുന്നു. ഭാര്യയ്ക്കും 21കാരനായ മകനും ഒപ്പമായിരുന്നു 46കാരൻ താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായ ഭാര്യയും സ്വകാര്യ കമ്പനി ജീവക്കാരനായ മകനും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam