പൂനെ  ബംഗളുരു എക്സ്പ്രസ് ഹൈവേയിൽ വന്‍ അപകടം; 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Published : Nov 20, 2022, 11:59 PM ISTUpdated : Nov 21, 2022, 12:01 AM IST
പൂനെ  ബംഗളുരു എക്സ്പ്രസ് ഹൈവേയിൽ വന്‍ അപകടം; 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Synopsis

നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ്  ദൃക്സാക്ഷികൾ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

പൂനെ  ബംഗളുരു എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങളുടെ കൂട്ടയിടി. 48 വാഹനങ്ങളാണ് കൂട്ടിയിടിയിൽ പെട്ടത്. പൂനെയിലെ നവാലെ പാലത്തിലാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ്  അപകടമുണ്ടായതെന്നാണ്  ദൃക്സാക്ഷികൾ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

പൂനെ ഫയര്‍ ബ്രിഗേഡില്‍ നിന്നും പൂനെ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡെവലപ്മെന്‍റ്അതോറിറ്റിയും രക്ഷാപ്രവര്‍ത്തനവുമായി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രഥമിക നിഗമനം. കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

ഇവരെ രണ്ട് വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്ധ്ര പ്രദേശില്‍ നിന്നുള്ള ട്രെക്ക് സത്താറയില്‍ നിന്ന് മുംബൈയിലേക്കാണ് പോയിക്കൊണ്ടിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം