എസി-3 ഇക്കണോമി ക്ലാസുകള്‍ റെയില്‍വേ അവസാനിപ്പിക്കുന്നു

Published : Nov 20, 2022, 05:41 PM IST
എസി-3 ഇക്കണോമി ക്ലാസുകള്‍ റെയില്‍വേ അവസാനിപ്പിക്കുന്നു

Synopsis

എസി-3 ഇക്കണോമി (3ഇ) ക്ലാസ് ചില ട്രെയിനുകളിലാണ് റെയില്‍വേ അവതരിപ്പിച്ചത്. പല ട്രെയിനുകളിലും ഇപ്പോള്‍ ഈ ക്ലാസില്‍ ബുക്കിംഗ് ലഭിക്കുന്നില്ലെന്നാണ് വിവരം. 

ദില്ലി: തെരഞ്ഞെടുത്ത ട്രെയിനുകളില്‍ നിലവിലുള്ള എസി-3 ഇക്കണോമി (3ഇ) ക്ലാസ് നിര്‍ത്താന്‍ ഇന്ത്യൻ റെയിൽവേ. 14 മാസം മുന്‍പാണ് 3ഇ ക്ലാസ് റെയില്‍വേ ആരംഭിച്ചത്. ഇപ്പോൾ ഇത് എസി-3 യുമായി ലയിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. 2021 സെപ്റ്റംബറിൽ സാധാരണ എസി 3 കോച്ചുകളേക്കാൾ 6-7 ശതമാനം കുറവ് യാത്രാനിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ എസി-3 ഇക്കണോമി ക്ലാസ് ആരംഭിച്ചത്. 

എസി-3 ഇക്കണോമി (3ഇ) ക്ലാസ് ചില ട്രെയിനുകളിലാണ് റെയില്‍വേ അവതരിപ്പിച്ചത്. പല ട്രെയിനുകളിലും ഇപ്പോള്‍ ഈ ക്ലാസില്‍ ബുക്കിംഗ് ലഭിക്കുന്നില്ലെന്നാണ് വിവരം.  മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഇപ്പോള്‍ 3ഇ എന്ന പ്രത്യേക വിഭാഗത്തിന് കീഴിൽ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. 

ഇതോടെ റെയില്‍വേ എസി 3ഇ എസി 3 കോച്ചുകളുമായി ലയിക്കും. എ.സി 3ഇ-യിൽ മികച്ച സൗകര്യങ്ങളും താങ്ങാനാവുന്ന വിലയിൽ കൂടുതൽ ബർത്തുകളും ഉണ്ട്. ഇതുവരെ അത്തരം 463 കോച്ചുകൾ റെയില്‍വേ സ്ഥാപിച്ചിട്ടുണ്ട് അതിനാൽ ഇവയെ എ.സി 3യുമായി ലയിപ്പിക്കുന്നത് കാര്യമായ വ്യത്യാസം സൃഷ്ടിക്കില്ലെന്നാണ് വിവരം. നിലവില്‍ 11,277 കോച്ചുകളാണ് എസി 3യില്‍ റെയില്‍വേയില്‍ ഉള്ളത്. 

അതേ സമയം എസി-3 ഇക്കണോമി ക്ലാസില്‍ ഇതുവരെ പുതപ്പും മറ്റും നല്‍കുന്ന പതിവ് ഉണ്ടായിരുന്നില്ല. റെയില്‍വേയുടെ കണക്കിന് ഇതിനായി ഒരു യാത്രക്കാരന് 60-70 രൂപ ചിലവുണ്ട്. എസി-3 ഇക്കണോമി ഇനി എസി-3 ആകുന്നതോടെ പുതപ്പും മറ്റ് സൌകര്യങ്ങളും യാത്രക്കാര്‍ക്കും ലഭിക്കും. 

സാധാരണ എസി 3 കോച്ചില്‍ 72 ബെര്‍ത്തുകളാണ് ഉണ്ടാകുക. എന്നാല്‍ എസി-3 ഇക്കണോമിയില്‍ 83 ബെര്‍ത്തുകളാണ് ഉണ്ടാകുക. നേരത്തെ എസി-3 ഇക്കണോമി  അവതരിപ്പിക്കുന്ന സമയത്ത് ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള എസി ട്രെയിന്‍ യാത്ര എന്നാണ് അതിനെ റെയില്‍വേ വിശേഷിപ്പിച്ചത്. 

സിൽവര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കാൻ സാധ്യത വിദൂരം: റെയിൽവേയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കെ റെയിൽ

പേര് അടിപ്പാത, കാഴ്ചയ്ക്ക് കുളം; ഒന്ന് നന്നാക്കിത്തരണേയെന്ന് ജനം, തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്