ഒന്നിച്ചുറങ്ങിയ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ദുരന്തം കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച്, സംഭവം യുപിയില്‍

Published : Jan 10, 2024, 09:46 AM ISTUpdated : Jan 10, 2024, 10:17 AM IST
ഒന്നിച്ചുറങ്ങിയ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു;  ദുരന്തം കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച്, സംഭവം യുപിയില്‍

Synopsis

അടച്ചിട്ട മുറിയിൽ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. 

ലക്നൗ: യുപിയിലെ അമോറയിൽ ഒന്നിച്ചുറങ്ങാൻ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങൾ പിറ്റേന്ന് മരിച്ച നിലയിൽ. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അം​ഗങ്ങളാണ്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അടച്ചിട്ട മുറിയിൽ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയിൽ ഇപ്പോൾ അതിശൈത്യമാണ് നിലനിൽക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്