
ദില്ലി: ജമ്മു കശ്മീരിൽ (Jammu And Kashmir) രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ (Terrorist Encounter) അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ബഡ് ഗാമിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ ജെയ്ഷെ മുഹമ്മദ് കമാന്റർ സാഹിദ് വാനിയും പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനും ഉള്‍പ്പെടുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിന്‍റെ വലിയ വിജയമെന്ന് കശ്മീർ ഐജി വിജയകുമാർ പറഞ്ഞു.
Also Read: കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം