ഛത്തീസ്​ഗഢിൽ പൊലീസുകാരെ വധിക്കാൻ മാവോയിസ്റ്റുകൾ ഉപയോ​ഗിച്ചത് 50 കിലോ ഐഇഡി; വാൻ 20 അടി തെറിച്ചു, റോഡിൽ ​ഗർത്തം

Published : Apr 27, 2023, 09:05 AM ISTUpdated : Apr 27, 2023, 09:08 AM IST
ഛത്തീസ്​ഗഢിൽ പൊലീസുകാരെ വധിക്കാൻ മാവോയിസ്റ്റുകൾ ഉപയോ​ഗിച്ചത് 50 കിലോ ഐഇഡി; വാൻ 20 അടി തെറിച്ചു, റോഡിൽ ​ഗർത്തം

Synopsis

സ്‌ഫോടനത്തിന്റെ ശക്തിയിൽ വാഹനം 20 അടി ദുരേക്ക് തെറിച്ചു. തകർന്ന വാനിന്റെ അവശിഷ്ടങ്ങൾ സ്‌ഫോടനസ്ഥലത്ത് നിന്ന് 150 മീറ്റർ അകലെ വീണതായി മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു.

ദില്ലി: ഛത്തീസ്ഗഡിൽ 10 പൊലീസുകാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയ മാവോയിസ്റ്റ് ആക്രമണത്തിൽ ഉപയോ​ഗിച്ചത് 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണമെന്ന് (ഐഇഡി) റിപ്പോർട്ട്. സ്ഫോടനം റോഡിൽ വൻ കുഴിയുണ്ടാക്കുകയും മരങ്ങൾ പിഴുതെറിയുകയും ചെ‌യ്തു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി) പൊലീസുകാർ വാടകയ്‌ക്ക് എടുത്ത മിനി വാനിലാണ് യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനത്തിന് ബാലിസ്റ്റിക് സുരക്ഷയുണ്ടായിരുന്നില്ല.

സ്‌ഫോടനത്തിന്റെ ശക്തിയിൽ വാഹനം 20 അടി ദുരേക്ക് തെറിച്ചു. തകർന്ന വാനിന്റെ അവശിഷ്ടങ്ങൾ സ്‌ഫോടനസ്ഥലത്ത് നിന്ന് 150 മീറ്റർ അകലെ വീണതായി മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു. ദന്തേവാഡ ജില്ലയിലാണ് വൻ ആക്രമണം നടന്നത്. ആക്രമണത്തിൽ 10 അടി ആഴവും 20 അടി വീതിയുമുള്ള ​ഗർത്തം രൂപപ്പെട്ടു. പൊലീസുകാർ സഞ്ചരിച്ചിരുന്ന വാൻ ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് ടെറിട്ടോറിയൽ ആർമിയുടെ മുൻ മേധാവി മേജർ ജനറൽ അശ്വിനി സിവാച്ച് മാധ്യമങ്ങളോട് പറഞ്ഞു. 

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുന്നതിനിടെയാണ് ഡിആർജി സംഘത്തിന് നേരെ ആക്രമണം നടന്നത്. പ്രത്യേക സുരക്ഷാ സേന കാട്ടിൽ ഒളിച്ച അക്രമികളെ തിരയുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. സമീപകാലത്ത് സുരക്ഷാസേനക്കെതിരെ മാവോയിസ്റ്റുകൾ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ദന്തേവാഡയിലേത്. പ്രദേശത്ത് നിയന്ത്രണം സ്ഥാപിക്കാനുള്ള ശ്രമമായാണ് മാവോയിസ്റ്റ് ആക്രമണത്തെ അധികൃതർ കാണുന്നത്. സർക്കാരിന്റെ പുനരധിവാസ നയത്തെ തുടർന്ന് ഓരോ വർഷവും 400-ലധികം മാവോയിസ്റ്റുകൾ കീഴടങ്ങുന്നതായി ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Read More... ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം, 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

പൊലീസുകാരുടെ ജീവത്യാഗം എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക്. അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി. കഴിഞ്ഞ മാസം മാവോയിസ്റ്റുകൾ ഭീഷണി കത്ത് അയച്ചിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'