
ഗുവാഹത്തി: ചുരുക്ക പട്ടികയില്‍ പേരുണ്ടായിരുന്ന ഒരു കുടുംബത്തിലെ അമ്പത് അംഗങ്ങള്‍ ദേശീയ പൗരത്വ പട്ടികയിലെ അവസാന ലിസ്റ്റില്‍ നിന്ന് പുറത്തായി. 52- കാരനായ അഹ്മദ് ഹുസ്സൈനും അദ്ദേഹത്തിന്‍റെ കുടുംബവുമാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
നിചാന്‍ചര്‍ ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ അഹ്മദ് ഹുസ്സൈനും ഏഴ് സഹോദരങ്ങളും 15 മക്കളും ഉള്‍പ്പെടെ അമ്പത് പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ദേശീയ പൗരത്വ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ മരിച്ചുപോയ പിതാവ് ഹര്‍മുജ് അലി ഭുയാന്‍റെ 1951-ലെ വിവരങ്ങളാണ് മറ്റ് രേഖകള്‍ക്കൊപ്പം കുടുംബം നല്‍കിയത്. അഹ്മദ് ഹുസ്സൈന്‍റെ ഒരു സഹോദരന്‍ ഒഴികെ മറ്റെല്ലാവരും ആദ്യം പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
സഹോദരന്‍റെ പേര് കൂടി ചേര്‍ക്കാനായ രണ്ടാം തവണ അപേക്ഷ നല്‍കിയപ്പോള്‍ 1966- ലെ വിവരങ്ങളാണ് ഒപ്പം ചേര്‍ത്തത്. ഈ രണ്ടുവര്‍ഷങ്ങളിലെ വ്യത്യാസമാകാം ചിലപ്പോള്‍ പട്ടികയില്‍ നിന്ന് പേര് പുറത്താകാന്‍ കാരണമായതെന്ന് അഹ്മദ് ഹുസ്സൈന്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam