
ബെംഗളൂരു: ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നിശ്ചയിച്ചിട്ടുള്ളതിലും കൂടുതൽ പണം പാർക്കിങ് ഫീസ് ഇനത്തിൽ ഈടാത്തുന്നതായി പരാതി. വെറും 37 മിനിറ്റ് കാർ പാർക്ക് ചെയ്തതിന് 500 രൂപ വാങ്ങിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് കരാറുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാതാപിതാക്കളെ കൂട്ടികൊണ്ടുപോകാൻ കാറിൽ സ്റ്റേഷനിൽ എത്തിയ അഭിഭാഷകൻ തിമോത്തി ചാൾസ് ആണു പരാതി നൽകിയത്. ചട്ടപ്രകാരം കാറുകൾക്ക് ആദ്യ 2 മണിക്കൂറിൽ 20 രൂപ മാത്രമാണ് ഫീസ് ഈടാക്കാനാകുക.
കാര്‍ പാർക്ക് ചെയ്ത് പണം നൽകി പോയതിന് ശേഷം തിരിച്ചെത്തിയപ്പോൾ അനുവദനീയമായ സമയം കഴിഞ്ഞെന്നും 100 രൂപ കൂടി
അധികം നൽകണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടു. തർക്കമായതോടെ 37 മിനിറ്റ് പാർക്ക് ചെയ്യാൻ 500 രൂപയാണ് കരാറുകാരൻ ആവശ്യപ്പെട്ടത്. തുടർന്ന് തെളിവ് സഹിതം ഇയാൾ പരാതി നൽകി.
Read More.... കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി
റെയിൽവേ ഉദ്യോഗസ്ഥർ ജീവനക്കാരുടെ മെഷീനുകൾ ഉൾപ്പെടെ പിടിച്ചെടുത്തു. വിശദ അന്വേഷണം നടത്തി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസും റെയിൽവേയും തയാറാകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വാർത്ത പുറത്തുവന്നതോടെ സമാന അനുഭവമുണ്ടായവർ രംഗത്തെത്തി. നൽകേണ്ടതിന്റെ പത്തിരട്ടി വരെ നൽകേണ്ടി വന്നെന്ന് വരെ ചിലർ പറഞ്ഞു. വ്യാജ രസീത് നൽകി കബളിപ്പിച്ചെന്നും ആരോപണമുയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam