ഹിമാചലിലെ മ‍ഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

Published : Dec 28, 2024, 10:58 AM ISTUpdated : Jan 05, 2025, 12:41 PM IST
ഹിമാചലിലെ മ‍ഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

Synopsis

വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും കുളു പോലീസ് എക്‌സിൽ കുറിച്ചു. 

ഷിംല : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലിൽ മഞ്ഞിൽ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി. കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്. 

"27.12.2024 നടന്ന അതിശൈത്യത്തിൽ 1000 ഓളം വാഹനങ്ങളും 5000 ഓളം വിനോദസഞ്ചാരികളും സോളംഗ് നലയിൽ കുടുങ്ങി. വാഹനങ്ങളെയും വിനോദസഞ്ചാരികളെയും കുളു പോലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്," കുളു പോലീസ് എക്‌സിൽ കുറിച്ചു. 

 

കനത്ത മഞ്ഞുവീഴ്ചയും ശീതതരം​ഗവും ഇനിയും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു. ഇതെത്തുടർന്ന് ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 27, 28 തീയതികളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലിന്റെ അകമ്പടിയോടെ വ്യാപകമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. 

ലാഹൗൾ-സ്പിതി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ എന്നിവയുൾപ്പെടെ ആറ് ജില്ലകളിൽ ഹിമാചൽ പ്രദേശ് തുടങ്ങിയ ജില്ലകളിലാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. ഷിംല നഗരത്തിൽ വെള്ളിയാഴ്ച ഏകദേശം 5 ഡിഗ്രി സെൽഷ്യസ്  വരെ താപനില രേഖപ്പെടുത്തി. ഇന്നത്തോടെ ഇത് നേരിയ അളവിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഡിസംബർ 29 ന്  താപനില വീണ്ടും ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ്. 

കനത്ത മഞ്ഞ് വീഴ്ച്ച കാരണം ഇവിടങ്ങളിൽ റോഡിൽ‍ തടസ്സങ്ങൾ ഉണ്ടാകുമെന്നും, മഞ്ഞ് ബാധിത പ്രദേശങ്ങളിൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

മരംകോച്ചുന്ന തണുപ്പിനൊപ്പം ശക്തമായ മഴയും, ആലിപ്പഴം വീഴാനും സാധ്യത; കിടുകിടാ വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ